റീമേക്ക് പടമായിരുന്നിട്ട് കൂടി ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ഒരു അനുകരണവും ഇല്ലാതെയാണ് ആ കഥാപാത്രം ചെയ്തത്: ജഗദീഷ്
Entertainment
റീമേക്ക് പടമായിരുന്നിട്ട് കൂടി ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ഒരു അനുകരണവും ഇല്ലാതെയാണ് ആ കഥാപാത്രം ചെയ്തത്: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 16th December 2024, 8:43 pm

 

മലയാളസിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിലൊരാളാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍. സ്വാഭാവികമായ അഭിനയം കൊണ്ട് അദ്ദേഹം പലപ്പോഴും പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്.

തന്റെ തനത് അഭിനയ ശൈലിയിലൂടെ വലിയ ശ്രദ്ധ നേടിയ അദ്ദേഹം സത്യന്‍ അന്തിക്കാട്, കമല്‍ തുടങ്ങിയവരുടെ സിനിമകളിലെ സ്ഥിര സാന്നിധ്യമായിരുന്നു. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഒടുവില്‍ ഉണ്ണികൃഷ്ണനെ കുറിച്ച് അമൃത ടി.വിയോട് സംസാരിക്കുകയാണ് ജഗദീഷ്.

രാജസേനന്‍ സംവിധാനം ചെയ്ത ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന സിനിമ ‘ബാമ വിജയം’ എന്ന തമിഴ് സിനിമയുടെ റീമേക്കാണെന്നും ബാമ വിജയത്തില്‍ ടി.എസ് ബാലയ്യ അവതരിപ്പിച്ച കഥാപാത്രത്തെ മലയാളത്തില്‍ അവതരിപ്പിച്ചത് ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മറ്റ് ഭാഷകളില്‍ നിന്നുള്ള സിനിമകള്‍ മലയാളത്തില്‍ റീമേക്ക് ചെയ്യുന്നത് പണ്ട് ഉണ്ടായിരുന്നു. ഇപ്പോള്‍ വളരെ കുറവാണ്. എന്നാല്‍ മലയാളത്തില്‍ നിന്നുള്ള സിനിമകള്‍ ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്.

രാജസേനന്‍ സംവിധാനം ചെയ്തിട്ടുള്ള ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന സിനിമ ‘ബാമ വിജയം’ എന്ന തമിഴ് സിനിമയുടെ റീമേയ്ക്കാണ്. ബാമ വിജയത്തില്‍ ടി.എസ് ബാലയ്യ അവതരിപ്പിച്ച കഥാപാത്രത്തെയാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന ചിത്രത്തില്‍ ചെയ്തിരിക്കുന്നത്.

ടി.എസ് ബാലയ്യ ആ കഥാപാത്രത്തിന് ഒരു ബെഞ്ച് മാര്‍ക്ക് സെറ്റ് ചെയ്തിരിക്കുകയാണ്. ആ വേഷം അദ്ദേഹം കലക്കി, തമിഴ്‌നാട്ടില്‍ മുഴുവന്‍ കയ്യടി വാങ്ങിച്ച കഥാപാത്രമാണ്. പക്ഷെ അതേ കഥാപാത്രത്തെ ടി.എസ് ബാലയ്യയെ പോലെ ഇക്വലി നന്നായി ഒരു അനുകരണവും കൂടാതെ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ഈ ചിത്രത്തില്‍ ചെയ്തുവെച്ചിട്ടുണ്ട്.

മനോഹരമായിട്ട് ചെയ്തിട്ടുണ്ട്. ആ പക്വത, മാഷിന്റെ ഒരു സര്‍കാസം, കുട്ടികള്‍ ആഡംബരത്തിലേക്ക് തിരിയുമ്പോള്‍ അച്ഛനുണ്ടാകുന്ന പ്രയാസങ്ങള്‍ എല്ലാം തന്നെ ഗംഭീരമായിട്ട് അദ്ദേഹം ചെയ്തിട്ടുണ്ട്,’ ജഗദീഷ് പറയുന്നു.

Content Highlight: Jagadish Says Sreekrishnapurathe Nakshathrathilakkam Movie Was The Remake Of Tamil Film Beema Vijayam