മലയാളികളുടെ പ്രിയനടന്‍മാരാണ് മോഹന്‍ലാലും ജഗദീഷും. ഇരുവരും ഒരുമിച്ച് അഭിനയിച്ച ഒട്ടേറെ ചിത്രങ്ങള്‍ വിജയമായിട്ടുണ്ട്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ അഭിനയിച്ചതിന് ശേഷം മോഹന്‍ലാലിനെ കണ്ട അനുഭവം തുറന്നു പറയുകയാണ് ജെ.ബി ജങ്ഷനില്‍ ജഗദീഷ്.
‘ഷൂട്ടിങ്ങെല്ലാം കഴിഞ്ഞ് ഒരു ദിവസം മോഹന്‍ലാല്‍ ആകാശവാണിയിലേക്ക് വന്നു. അന്ന് ഞാന്‍ ആകാശവാണിയിലാണ് ജോലി ചെയ്തിരുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലേക്ക് ശങ്കറിന് ശബ്ദം കൊടുക്കാന്‍ ആകാശവാണിയില്‍ നിന്ന് ആളെ തിരഞ്ഞ് വന്നതായിരുന്നു മോഹന്‍ലാല്‍.
സിനിമയില്‍ അഭിനയിച്ചുകഴിഞ്ഞ ഒരു നടനെ കാണുമ്പോള്‍ ഞങ്ങള്‍ക്കെല്ലാം നല്ല സന്തോഷം തോന്നി. എങ്ങനെയുണ്ടായിരുന്നു അനുഭവമെന്ന് മോഹന്‍ലാലിനോട് ചോദിച്ചപ്പോള്‍ നന്നായിരുന്നുവെന്ന് മോഹന്‍ലാല്‍ മറുപടി പറഞ്ഞു,’ ജഗദീഷ് പറയുന്നു.
നവോദയുടെ അടുത്ത ചിത്രത്തില്‍ താരങ്ങളെ തേടിയപ്പോള്‍ താനും ഫോട്ടോകള്‍ അയച്ചുകൊടുത്തുവെന്നും അങ്ങനെ സിനിമയില്‍ ഒന്നരസീനില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന കഥാപാത്രമായി താന്‍ അഭിനയിച്ചുവെന്നും ജഗദീഷ് പറഞ്ഞു.