| Sunday, 27th June 2021, 12:40 pm

പൂവാലന്‍ വേഷങ്ങളില്‍ ശോഭിച്ചതെങ്ങനെ?; രസകരമായ മറുപടി നല്‍കി ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടനാണ് ജഗദീഷ്. സിനിമകളില്‍ പൂവാലന്‍ വേഷങ്ങളില്‍ ശോഭിച്ചതെങ്ങനെയാണെന്ന ചോദ്യത്തിന് രസകരമായ മറുപടി നല്‍കുകയാണ് ജഗദീഷ്. ജെ.ബി. ജംങ്ഷനിലാണ് ജഗദീഷ് സംസാരിക്കുന്നത്.

റിയല്‍ലൈഫില്‍ പൂവാലന്‍മാര്‍ അല്ലാത്തവര്‍ സ്‌ക്രീനില്‍ ശോഭിക്കുമെന്നും റിയല്‍ലൈഫില്‍ പൂവാലന്‍മാര്‍ ആയവര്‍ സ്‌ക്രീനില്‍ ശോഭിക്കില്ലെന്നുമാണ് ജഗദീഷ് പറയുന്നത്. കുറേയധികം ചിത്രങ്ങളില്‍ പൂവാലനായി അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്നും ജഗദീഷ് പറയുന്നുണ്ട്.

ആകാശവാണിയില്‍ താന്‍ ജോലി ചെയ്യുന്ന സമയത്തെ അനുഭവവും ജഗദീഷ് പങ്കുവെച്ചു. മോഹന്‍ലാലിന്റെ ആദ്യ സിനിമയായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ ഷൂട്ടിങ്ങ് കഴിഞ്ഞ് ആകാശവാണിയിലേക്ക് ലാല്‍ വന്ന അനുഭവമാണ് ജഗദീഷ് പറയുന്നത്.

‘ഷൂട്ടിങ്ങെല്ലാം കഴിഞ്ഞ് ഒരു ദിവസം മോഹന്‍ലാല്‍ ആകാശവാണിയിലേക്ക് വന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലേക്ക് ശങ്കറിന് ശബ്ദം കൊടുക്കാന്‍ ആകാശവാണിയില്‍ നിന്ന് ആളെ തിരഞ്ഞ് വന്നതായിരുന്നു മോഹന്‍ലാല്‍.

സിനിമയില്‍ അഭിനയിച്ചുകഴിഞ്ഞ ഒരു നടനെ കാണുമ്പോള്‍ ഞങ്ങള്‍ക്കെല്ലാം നല്ല സന്തോഷം തോന്നി. എങ്ങനെയുണ്ടായിരുന്നു അനുഭവമെന്ന് മോഹന്‍ലാലിനോട് ചോദിച്ചപ്പോള്‍ നന്നായിരുന്നുവെന്ന് മോഹന്‍ലാല്‍ മറുപടി പറഞ്ഞു,’ ജഗദീഷ് പറയുന്നു.

നവോദയുടെ അടുത്ത ചിത്രത്തില്‍ താരങ്ങളെ തേടിയപ്പോള്‍ താനും ഫോട്ടോകള്‍ അയച്ചുകൊടുത്തുവെന്നും അങ്ങനെ സിനിമയില്‍ ഒന്നരസീനില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന കഥാപാത്രമായി താന്‍ അഭിനയിച്ചുവെന്നും ജഗദീഷ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Jagadhish says about his characters

Latest Stories

We use cookies to give you the best possible experience. Learn more