മലയാളത്തില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടനാണ് ജഗദീഷ്. സിനിമകളില്‍ പൂവാലന്‍ വേഷങ്ങളില്‍ ശോഭിച്ചതെങ്ങനെയാണെന്ന ചോദ്യത്തിന് രസകരമായ മറുപടി നല്‍കുകയാണ് ജഗദീഷ്. ജെ.ബി. ജംങ്ഷനിലാണ് ജഗദീഷ് സംസാരിക്കുന്നത്.
റിയല്‍ലൈഫില്‍ പൂവാലന്‍മാര്‍ അല്ലാത്തവര്‍ സ്‌ക്രീനില്‍ ശോഭിക്കുമെന്നും റിയല്‍ലൈഫില്‍ പൂവാലന്‍മാര്‍ ആയവര്‍ സ്‌ക്രീനില്‍ ശോഭിക്കില്ലെന്നുമാണ് ജഗദീഷ് പറയുന്നത്. കുറേയധികം ചിത്രങ്ങളില്‍ പൂവാലനായി അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്നും ജഗദീഷ് പറയുന്നുണ്ട്.
ആകാശവാണിയില്‍ താന്‍ ജോലി ചെയ്യുന്ന സമയത്തെ അനുഭവവും ജഗദീഷ് പങ്കുവെച്ചു. മോഹന്‍ലാലിന്റെ ആദ്യ സിനിമയായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ ഷൂട്ടിങ്ങ് കഴിഞ്ഞ് ആകാശവാണിയിലേക്ക് ലാല്‍ വന്ന അനുഭവമാണ് ജഗദീഷ് പറയുന്നത്.
‘ഷൂട്ടിങ്ങെല്ലാം കഴിഞ്ഞ് ഒരു ദിവസം മോഹന്‍ലാല്‍ ആകാശവാണിയിലേക്ക് വന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലേക്ക് ശങ്കറിന് ശബ്ദം കൊടുക്കാന്‍ ആകാശവാണിയില്‍ നിന്ന് ആളെ തിരഞ്ഞ് വന്നതായിരുന്നു മോഹന്‍ലാല്‍.