| Monday, 8th January 2024, 7:31 pm

അടുത്ത മമ്മൂട്ടി - മോഹൻലാൽ ചിത്രം; അയാൾ സംവിധാനം ചെയ്യണം: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാളത്തിലെ മുൻനിര സംവിധായകരുടെ കൂട്ടത്തിലേക്ക് ഉയർന്നു വന്ന വ്യക്തിയാണ് മിഥുൻ മാനുവൽ തോമസ്.

ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്‌ലർ. മിഥുന്റെ അവസാന ചിത്രമായ അഞ്ചാം പാതിര തിയേറ്ററിൽ വലിയ വിജയമായിരുന്നു.

പുതിയ ചിത്രമായ ഓസ്‌ലറിൽ നടൻ ജഗദീഷും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഈയിടെയായി ജഗദീഷ് അഭിനയിക്കുന്ന ചിത്രങ്ങളിലെ കഥാപാത്രങ്ങളെല്ലാം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. അത്തരത്തിൽ ഒരു വേഷമാണ് ഓസ്ലറിലേതെന്നും ട്രെയ്ലറിൽ നിന്ന് വ്യക്തമാണ്.

ഇപ്പോഴിതാ തന്റെ ഒരു ആഗ്രഹം പങ്കുവെക്കുകയാണ് ജഗദീഷ്. മിഥുൻ മാനുവൽ തോമസ് മമ്മൂട്ടിയേയും മോഹൻലാലിനെയും വെച്ചൊരു സിനിമ ചെയ്യണമെന്ന് തനിക്ക് അതിയായ ആഗ്രഹമുണ്ടെന്നാണ് ജഗദീഷ് പറയുന്നത്.

അതിൽ തനിക്ക് പ്രതീക്ഷയുണ്ടെന്നും തനിക്കും ആ സിനിമയുടെ ഭാഗമാവണമെന്നും അദ്ദേഹം സില്ലി മോങ്ക്സ് മോളിവുഡിനോട് പറഞ്ഞു.

‘എനിക്കൊരു ആഗ്രഹമുണ്ട്. മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചുള്ള ഒരു സിനിമ വരണമെന്നാണ്. അതിനാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അതിൽ ഞാനും കൂടെ ഉണ്ടാവണം.

ശരിക്കും അതൊരു ഹോട്ട് ന്യൂസ്‌ ആണല്ലോ. മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു എന്ന ന്യൂസ്‌ കൊടുക്കാമല്ലോ.

അവർക്ക് രണ്ട് പേർക്കും കഥ ഇഷ്ടമായാൽ തീർച്ചയായും അവർ ഓക്കേ പറയുമെന്ന് എനിക്കുറപ്പാണ്,’ജഗദീഷ് പറയുന്നു.

Content Highlight: Jagadheesh Talk About Next Mammooty Mohanlal Cinema

We use cookies to give you the best possible experience. Learn more