| Sunday, 17th December 2023, 4:34 pm

'അവിടെ ഞാൻ കണ്ടതിന്റെ എത്രയോ ഇരട്ടി തിയേറ്ററിൽ പ്രേക്ഷകർക്ക് കിട്ടും;' നേരിനെക്കുറിച്ച് ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമ പ്രേമികൾ ആകാംക്ഷയുടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനാകുന്ന നേര്. വമ്പൻ വിജയമായ ദൃശ്യം ഒരുക്കിയ ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.

ഒരു കോർട്ട് റൂം ഡ്രാമയായാണ് നേരിനെ ഒരുക്കിയിട്ടുള്ളത്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ജഗദീഷും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

തനിക്ക് മാക്സിമം വ്യത്യസ്തമായ ഒരു വേഷം നൽകാൻ ജീത്തു ശ്രമിച്ചിട്ടുണ്ടെന്നാണ് ജഗദീഷ് പറയുന്നത്. പ്രേക്ഷകൻ എന്ന നിലയിൽ ചിത്രന്റെ ഷൂട്ട് നന്നായിരുന്നുവെന്നും സിനിമ തിയേറ്ററിൽ കാണുന്ന പ്രേക്ഷകർക്ക് തനിക്ക് തോന്നിയതിന്റെ എത്രയോ ഇരട്ടി കിട്ടാമെന്നും ജഗദീഷ് പറഞ്ഞു. നേര് സിനിമയുടെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇതെന്റെ അച്ഛൻ സീസണാണ്. അതിൽ മാക്സിമം വെറൈറ്റി ആയ ഒരു കഥാപാത്രം തരാൻ ജീത്തുവും ശാന്തിയും ശ്രമിച്ചിട്ടുണ്ട്. അതിനായി മാക്സിമം എഫേർട്ടും ഞാൻ എടുത്തിട്ടുണ്ട്. ഞാൻ വളരെയധികം എൻജോയ് ചെയ്തു.

എന്റെ ഷോട്ടുകൾ അല്ലാത്തപ്പോഴും ഞാൻ ഓരോ സീനും കാണാൻ പോവും. എന്നെ കാണുമ്പോൾ ജീത്തു പറയും, അയ്യോ ചേട്ടൻ ഈ ഷോട്ടിൽ ഇല്ലായെന്ന്. ഞാൻ പറയും, ഞാൻ മാറി നിന്ന് കണ്ടോളാമെന്ന്.

ഒരു പ്രേക്ഷകൻ എന്ന നിലയിൽ ജീത്തു കോടതി ഷൂട്ട്‌ ചെയ്യുന്ന രീതി ലാൽ ഓരോന്ന് ഡെലിവർ ചെയ്യുന്ന രീതിയെല്ലാം നോക്കി കാണുകയായിരുന്നു. ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഞാൻ നോക്കി കാണുമ്പോൾ അത് തന്നെ വളരെ രസകരമായി എനിക്ക് തോന്നി.

ഞാൻ റോ ആയിട്ട് കാണുകയാണ് ചെയ്തത്. അപ്പോൾ തിയേറ്ററിൽ സിനിമ കാണാൻ പോകുന്ന പ്രേക്ഷകർക്ക് ഞാൻ കണ്ടതിന്റെ എത്രയോ ഇരട്ടിയായിരിക്കും കിട്ടാൻ പോവുന്നതെന്നാണ് ഞാൻ വിചാരിക്കുന്നത്,’ ജഗദീഷ് പറയുന്നു.

Content Highlight: Jagadheesh Talk About Neru Movie

We use cookies to give you the best possible experience. Learn more