മുകേഷിന്റെ കഥയൊന്നും ഒരിക്കലും പൂർണമായി വിശ്വസിക്കരുത്, കാരണം..: ജഗദീഷ്
Entertainment
മുകേഷിന്റെ കഥയൊന്നും ഒരിക്കലും പൂർണമായി വിശ്വസിക്കരുത്, കാരണം..: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th January 2024, 9:29 am

മലയാളികളുടെ ഇഷ്ട നടനാണ് ജഗദീഷ്. കാലങ്ങളായി സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അദ്ദേഹം ഹാസ്യ താരമായാണ് തന്റെ കരിയർ തുടങ്ങിയതെങ്കിലും നിലവിൽ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുന്നുണ്ട്.

സിനിമയിൽ വലിയ സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയാണ് ജഗദീഷ്. സിദ്ദീഖ്, മുകേഷ്, ജയറാം തുടങ്ങിയ നടന്മാരോട് അദ്ദേഹത്തിന് വലിയ ആത്മ ബന്ധമാണ്. ഇപ്പോൾ ജയറാമിനെയും മുകേഷിനെയും കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

ഒരു സംഭവം പെരുപ്പിച്ചു പറയുന്നതാണ് ജയറാമിന്റെയും മുകേഷിന്റെയും ശീലമെന്നും അതവരുടെ രീതിയാണെന്നും ജഗദീഷ് പറയുന്നു.

അവർ അങ്ങനെ പറയുന്നതാണ് പ്രേക്ഷകർക്ക്‌ ഇഷ്ടമെന്നും മുകേഷിന്റെ കഥയൊന്നും പൂർണമായി വിശ്വാസിക്കരുതെന്നും തമാശരൂപേണ സില്ലി മോങ്ക്സ് മലയാളത്തോട് അദ്ദേഹം പറഞ്ഞു.

‘ജയറാമിന്റെയും മുകേഷിന്റെയും കാര്യത്തിൽ അവർ ഒരു സംഭവം അതേപോലെ തന്നെ അവതരിപ്പിക്കുകയാണെങ്കിൽ അതൊരു ഡോക്യുമെന്ററി രീതിയിൽ ആയിപ്പോവും. അതുകൊണ്ട് അവർ എന്ത് പറയുമ്പോഴും കുറച്ച് പൊടിപ്പും തൊങ്ങലും ചേർക്കും.

മുകേഷിന്റെ കഥയിൽ, എല്ലാം അങ്ങനെ വിശ്വസിക്കരുത്, ഒരിക്കലും വിശ്വസിക്കരുത്. നമുക്കറിയാം എന്താണ് സത്യമെന്ന്. മുകേഷിനോട് അത് ചോദിച്ചാൽ, എന്താടാ നീ നമ്മളെ കൊല്ലാൻ ഇറങ്ങിയതാണോ എന്ന് ചോദിക്കും(ചിരി ). പക്ഷെ കാണുന്ന ആളുകൾക്ക് അത് രസമായിരിക്കും അവരുടെ കഥകൾ,’ജഗദീഷ് പറയുന്നു.

അതേസമയം അഞ്ചാം പാതിരയെന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്ലറിൽ ഒരു പ്രധാന വേഷത്തിൽ ജഗദീഷ് എത്തുന്നുണ്ട്. ജയറാം നായകനാവുന്ന ചിത്രം ഒരു മെഡിക്കൽ ത്രില്ലറാണ്.

Content Highlight: Jagadheesh Talk About Mukesh And Jayaram