| Monday, 15th January 2024, 2:16 pm

പരാജിതനായി കടന്നുവന്ന് കൊടുങ്കാറ്റായി മാറുന്ന നായകനാണ് മോഹൻലാൽ: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞവർഷം അവസാനം തിയേറ്ററിൽ എത്തിയ മലയാള ചിത്രമായിരുന്നു നേര്. ജീത്തു ജോസഫ് – മോഹൻലാൽ ഹിറ്റ്‌ കോമ്പോ വീണ്ടും ഒന്നിച്ച ചിത്രം മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് നേടിയത്.

തുടർ പരാജയങ്ങൾക്ക് ശേഷമുള്ള മോഹൻലാലിന്റെ ഒരു വിജയ ചിത്രം കൂടെയായിരുന്നു നേര്. ഇതിനോടകം തന്നെ വലിയ കളക്ഷൻ ചിത്രം നേടി കഴിഞ്ഞു. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ മോഹൻലാലിനെ കുറിച്ച് പറയുകയാണ് ജഗദീഷ്. നേരിൽ ജഗദീഷും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.

നേരിന്റെ വിജയത്തിൽ തങ്ങൾക്ക്‌ ഒരുപാട് സന്തോഷമുണ്ടെന്നും ചിത്രത്തിന്റെ പ്രമോഷൻ സമയത്ത് പറഞ്ഞതെല്ലാം സത്യമായെന്നും ജഗദീഷ് പറയുന്നു.

സിനിമ വിജയിക്കാനുള്ള ഒരു അവകാശവാദവും ഞങ്ങൾ നടത്തിയില്ലെന്നും പരാജിതനായി കടന്ന് വന്ന് കൊടുങ്കാറ്റായി മാറുന്ന മോഹൻലാലിനെയാണ് പിന്നെ കണ്ടതെന്നും ജഗദീഷ് പറയുന്നു. ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജഗദീഷ്.

‘ഒരു കാര്യത്തിൽ ഞങ്ങൾക്കെല്ലാവർക്കും സന്തോഷമുണ്ട് നേരിന്റെ പ്രൊമോഷൻ സമയത്ത് ഞങ്ങൾ പറഞ്ഞതെല്ലാം സത്യങ്ങളായിരുന്നുവെന്ന് തെളിയിക്കാൻ കഴിഞ്ഞു. പ്രേക്ഷകരുടെ മുന്നിൽ സാക്ഷ്യപ്പെടുത്താൻ കഴിഞ്ഞു.

പ്രൊമോഷൻ സമയത്ത് സിനിമ വിജയിക്കാനുള്ള ഒരു അവകാശ വാദവും ഞങ്ങൾ നിരത്തിയിട്ടില്ല. അന്ന് പറഞ്ഞിരുന്നു മോഹൻലാൽ എന്ന നടന്റെ സൂക്ഷ്മമായ അഭിനയവും ചലനങ്ങളും ഭാവങ്ങളും കാണാമെന്ന്. മലയാള സിനിമയിൽ ഒരു പരാജിതനായി കടന്ന് വന്ന് പിന്നീട് കൊടുങ്കാറ്റായി മാറുന്ന ഒരു നായകനെയായിരുന്നു പിന്നീട് നമ്മൾ കണ്ടത്. കയ്യടിയോടെയാണ് പ്രേക്ഷകർ ഓരോ സീനിലും സ്വീകരിച്ചത്,’ജഗദീഷ് പറയുന്നു.

Content Highlight:  Jagadheesh Talk About Mohanlal And Neru Movie

We use cookies to give you the best possible experience. Learn more