കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന നടനാണ് ജഗദീഷ്. ഹാസ്യതാരമായി തന്റെ കരിയർ തുടങ്ങിയ അദ്ദേഹം നിലവിൽ സീരിയസ് വേഷങ്ങളിലും വലിയ കയ്യടി നേടുന്നുണ്ട്.
ആ കൂട്ടത്തിലേക്ക് വരുന്ന ഏറ്റവും പുതിയ ചിത്രമാണ് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്‌ലർ. അഞ്ചാം പാതിര എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാമാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. ഓസ്‌ലർ ഒരു മെഡിക്കൽ ത്രില്ലറാണ്.
ഇതൊരു സാധാരണ ഇൻവെസ്റ്റിഗേഷൻ പടം അല്ലെന്നും ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ചിത്രമാണെന്നും ജഗദീഷ് പറയുന്നു. ഉള്ളതിനെ കൂട്ടി പറയുന്ന സ്വഭാവമാണ് ജയറാമിനും മുകേഷിനുമെന്നും താമശ രൂപേണ അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇത് സാധാരണ പോലെയുള്ള ഒരു ഇൻവെസ്റ്റിഗേഷൻ ചിത്രം അല്ല. ഇതിലെ ക്യാരക്ടറിന് തന്നെ ഒരുപാട് സെന്റിമെന്റ്സ് ഉണ്ട്. അത് പ്രേക്ഷകർ അപ്പോൾ മനസിലാക്കിയാൽ മതി.
ഈ ഇമോഷൻസ് കൊണ്ട് നടക്കുന്ന ഒരാളെ ഇൻവെസ്റ്റിഗേഷൻ ഏൽപ്പിച്ചാൽ എന്തായിരിക്കും അവസ്ഥ. അതിനൊരു പുതുമയില്ലേ. അതിൽ അവസാനിക്കുന്നില്ല. അങ്ങനെയുള്ള നൂറ് കാര്യങ്ങളുണ്ട്.
അത് ഞാൻ ജയറാമിന്റെ രീതിയിൽ പറഞ്ഞതാണ്. പത്താണെങ്കിൽ ജയറാം നൂറെന്ന് പറയും. അതുകൊണ്ട് ആ സ്റ്റൈലിൽ പറഞ്ഞതാണ്. അത്രയൊന്നുമില്ല.
ജയറാം മുകേഷുമൊക്കെ ഒന്ന് കൂട്ടിയാണ് എല്ലാം പറയുക. ഞാൻ അവരെയൊന്ന് അനുകരിക്കാൻ ശ്രമിച്ചതാണ്. ഒരു ആയിരം ട്വിസ്റ്റ് ഒന്നുമില്ല പത്തു പതിനഞ്ച് ട്വിസ്റ്റ് ഉണ്ടാവും ആകെ മൊത്തം,’ജഗദീഷ് പറയുന്നു.
Content Highlight: Jagadheesh Talk About Jayaram And Abraham Ozler Movie