മലയാളസിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിലൊരാളാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍. സ്വാഭാവികമായ അഭിനയം കൊണ്ട് അദ്ദേഹം പലപ്പോഴും പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടന്‍ ജഗദീഷ്.
മലയാളത്തിലെ പല നടന്മാരെയും സംബന്ധിച്ച് ഏറ്റവും വലിയ ബുദ്ധിമുട്ട് റീമേക്ക് സിനിമകളില്‍ അഭിനയിക്കുക എന്നതാണെന്നും എന്നാല്‍ മറ്റ് ഭാഷകളില്‍ നിന്ന് മലയാളത്തിലേക്ക് അധികം സിനിമകള്‍ റീമേക്ക് ചെയ്യാറില്ലെന്നും ജഗദീഷ് പറയുന്നു. രാജസേനന്‍ സംവിധാനം ചെയ്ത ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം തമിഴിലെ ഹിറ്റ് ചിത്രമായ ഭാമാവിജയത്തിന്റെ റീമേക്കായിരുന്നെന്ന് ജഗദീഷ് പറഞ്ഞു.
തമിഴിലെ മികച്ച നടന്മാരിലൊരാളായ ടി.എസ് ബാലയ്യയായിരുന്നു ഭാമാവിജയത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും തമിഴ്‌നാട് മുഴുവന്‍ ആ കഥാപാത്രത്തിന് നിരവധി കൈടികള്‍ ലഭിച്ചിരുന്നെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ റീമേക്ക് ചെയ്തപ്പോള്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ അതിനെ തന്റേതായ രീതിയില്‍ അപ്പ്രോച്ച് ചെയ്‌തെന്നും ഒറിജിനലിനോട് ഒപ്പം നില്‍ക്കുന്ന പെര്‍ഫോമന്‍സ് അദ്ദേഹം കാഴ്ചവെച്ചെന്നും ജഗദീഷ് പറഞ്ഞു.
ഒരു സീനില്‍ പോലും ബാലയ്യയെ അനുകരിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ലെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. ആ കഥാപാത്രത്തിന്റെ ഓരോ ഇമോഷന്‍സും ഒടുവില്‍ ഉണ്ണികൃഷ്ണനില്‍ ഭദ്രമായിരുന്നെന്നും ജഗദീഷ് പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ജഗദീഷ്.
‘ഒരു നടനെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം റീമേക്ക് സിനിമകളില്‍ അഭിനയിക്കുക എന്നതാണ്. കാരണം, ഒറിജിനലിനോട് നീതി പുലര്‍ത്തുക എന്ന പ്രഷര്‍ അയാളില്‍ വളരെയധികം ഉണ്ടാകും. മറ്റ് ഭാഷകളിലെ സിനിമകള്‍ മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നത് പലപ്പോഴും കുറവാണ്. ഇവിടുന്ന് മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യലാണ് പതിവ്. രാജസേനന്‍ സംവിധാനം ചെയ്ത ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം അത്തരത്തില്‍ ഒരു റീമേക്കായിരുന്നു.
തമിഴിലെ ഹിറ്റ് ചിത്രമായ ഭാമാവിജയത്തിന്റെ റീമേക്കായിരുന്നു ആ സിനിമ. ടി.എസ് ബാലയ്യ എന്ന നടന്‍ അതിഗംഭീരമായിട്ടാണ് തമിഴില്‍ ആ അധ്യാപകന്റെ വേഷം ചെയ്തത്. തമിഴ്‌നാട് മുഴുവന്‍ ആ കഥാപാത്രത്തിന് ഒരുപാട് കൈയടി കിട്ടിയിട്ടുണ്ടായിരുന്നു. റീമേക്ക് ചെയ്തപ്പോള്‍ ഒടുവിലാശാന്‍ തന്റെതായ രീതിയില്‍ ആ ക്യാരക്ടറിനെ അപ്പ്രോച്ച് ചെയ്തു. ഒരു സീനില്‍ പോലും ബാലയ്യയെ അനുകരിക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല എന്നതും എന്നാല്‍ ഒറിജിനലിനോട് ഓപ്പം നില്‍ക്കുന്ന പെര്‍ഫോമന്‍സ് കാഴ്ചവെക്കാനും ഒടുവിലാശാന് സാധിച്ചു,’ ജഗദീഷ് പറയുന്നു.
Content Highlight: Jagadheesh shares the memories of Oduvil Unnikrishnan