Entertainment
ഇന്ത്യയിൽ തന്നെ ഏറ്റവും വിജയമായ ആ ചിത്രം എന്റെ ആദ്യ സിനിമയായത് ഒരു ഭാഗ്യമാണ്: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 20, 08:32 am
Saturday, 20th July 2024, 2:02 pm

കാലങ്ങളായി മലയാള സിനിമയിൽ നിറിഞ്ഞു നിൽക്കുന്ന നടനാണ് ജഗദീഷ്. ഹാസ്യതാരമായി കരിയർ തുടങ്ങിയ ജഗദീഷിന്റെ കോമഡികൾ പലതും ഇന്നും പ്രേക്ഷകർ ഓർത്തോർത്തു ചിരിക്കുന്നവയാണ്.

ഗോഡ് ഫാദറിലെ മായൻക്കുട്ടിയും, ഇൻ ഹരിഹർ നഗറിലെ അപ്പുകുട്ടനുമെല്ലാം ഏറെ ആരാധകരുള്ള ജഗദീഷിന്റെ കഥാപാത്രങ്ങളാണ്.

എന്നാൽ ഇന്ന് സീരിയസ് കഥാപാത്രങ്ങളും മികച്ച വേഷങ്ങളും ചെയ്യുന്ന ഒരു അഭിനേതാവാണ് ജഗദീഷ്. പുതിയ കാലത്തെ സിനിമയിലും അദ്ദേഹം നിറഞ്ഞു നിൽക്കുന്നുണ്ട്.

ഇന്ത്യയിലെ ആദ്യ ത്രീ.ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനാണ് തന്റെ ആദ്യ ചിത്രമെന്ന് പറയുകയാണ് ജഗദീഷ്. ജിജോ പുന്നൂസ് സംവിധാനം ചെയ്ത ചിത്രം വലിയ വിജയമായിരുന്നു. നൂറ് ദിവസം ഓടിയ ഒരു സിനിമയിലൂടെയാണ് തന്റെ തുടക്കമെന്ന് പറയുന്നത് ഒരു വലിയ ഭാഗ്യമാണെന്നും ഒരു അനൗൺസറുടെ വേഷത്തിലാണ് ചിത്രത്തിൽ തന്റെ കഥാപാത്രമെന്നും ജഗദീഷ് പറഞ്ഞു. നവോദയയുടെ സംവിധായകരായ കെ.ശേഖറും ടി. കെ രാജീവ്‌ കുമാറുമാണ് തന്റെ പേര് സിനിമയിലേക്ക് നിർദേശിച്ചതെന്നും ജഗദീഷ് പറഞ്ഞു. വനിതാ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യയിലെ ആദ്യ ത്രീ.ഡി സിനിമ മൈ ഡിയർ കുട്ടിച്ചാത്തനാണ് എൻ്റെ ആദ്യ സിനിമ. നൂറു ദിവസം ഓടിയ ആ ചിത്രത്തിലാണു തുടക്കം എന്നു പറയാനാകുന്നതു വലിയ ഭാഗ്യമല്ലേ? നിമിത്തത്തേക്കാൾ എന്നെ സിനിമയിലെ ത്തിച്ചത് സ്നേഹമാണ്.

നവോദയയുടെ സംവിധായകനായ കെ.ശേഖറും അന്ന് സംവിധാന സഹായിയായിരുന്ന ടി. കെ.രാജീവ് കുമാറും ആണ് മൈ ഡിയർ കുട്ടിച്ചാത്തനിലേക്ക് എന്റെ പേര് നിർദേശിച്ചത്.

വെറും ഒന്നര സീനിൽ വരുന്ന കഥാപാത്രം. കാബറെ അനൗൺസർ. ആരെ വേണമെങ്കിലും അഭിനയിപ്പിക്കാമായിരുന്നു. പക്ഷേ, സംവിധായകൻ ജിജോയോട് എൻ്റെ പേരു നിർദേശിച്ചത് അവർക്കുള്ള സ്നേഹം തന്നെയാണ്,’ജഗദീഷ് പറയുന്നു.

 

Content Highlight: Jagadheesh Says That My Dear Kuttichtahan Was His First Movie