| Monday, 8th January 2024, 8:36 am

ഞങ്ങൾ സേഫാണ്; മിഥുന്റെ അടുത്ത് നിന്ന് എന്താണ് വരികയെന്ന് ആർക്കും അറിയില്ല: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിഥുൻ മാനുവൽ തോമസിന്റെ ചിത്രങ്ങളുടെ വ്യത്യസ്തതയെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ജഗദീഷ്. അഞ്ചാം പാതിരയും ആടുമായും യാതൊരു ബന്ധവുമില്ലെന്നും അതുകൊണ്ട് തന്നെ മിഥുൻ മാനുവലിന്റെ അടുത്ത് നിന്ന് എന്താണ് വരികയെന്ന് ആർക്കും അറിയില്ലെന്നും ജഗദീഷ് പറഞ്ഞു. അതുകൊണ്ട് തന്നെ തങ്ങൾ ആർട്ടിസ്റ്റുകൾ സുരക്ഷിതരാണെന്നും ജഗദീഷ് കൂട്ടിച്ചേർത്തു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘പ്രേക്ഷകർക്ക് തന്നെ ഒരു എക്സൈറ്റ്മെന്റ് ഉണ്ടാകും. ആർട്ടിസ്റ്റുകളെല്ലാം സേഫ് ആണ്. കാരണം എന്തെന്ന് വെച്ചാൽ അഞ്ചാം പാതിരയും ആടുമായിട്ട് യാതൊരു ബന്ധവുമില്ല. മിഥുന്റെ കയ്യിൽ നിന്ന് എന്താണ് വരിക എന്ന് ആർക്കും അറിയില്ല. അതുകൊണ്ട് ഞങ്ങൾ സേഫ് ആണ്. ആടിന്റെ സിമിലർ ആയിട്ട് തന്നെ ഒരു പടം വരികയാണെങ്കിൽ ആളുകൾ ആടിന്റെ അത്ര ശരിയായില്ല അത്ര ചിരി വന്നില്ല എന്നൊക്കെ പറയും.

ഇത് ആട് വേറെ അഞ്ചാം പാതിര വേറെ. അബ്രഹാം ഓസ്ലർ വേറെയാണ്. ഇമോഷണൽ ക്രൈം ത്രില്ലർ എന്നാണ് മിഥുൻ പറയുന്നത്, ഞാൻ പറയും ഇമോഷണൽ ഇൻവെസ്റ്റിഗേഷൻ അല്ലെങ്കിൽ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ എന്നൊക്കെ. ത്രില്ലർ ഒക്കെയുണ്ട് പക്ഷേ ഇതിൽ ഏറ്റവും കൂടുതലുള്ളത് ഇമോഷനാണ്.

ട്വിസ്റ്റും സസ്പെൻസും അവസാനം വരുന്ന കാര്യങ്ങളും എത്രത്തോളം ഉണ്ടെന്ന് പ്രേക്ഷകർ ആണ് പറയേണ്ടത്. നമ്മൾ അല്ല. മിഥുൻ പ്രതീക്ഷിക്കാതെ ചില കാര്യങ്ങൾ പ്രേക്ഷകർക്ക് ഇതിൽ നിന്ന് കിട്ടും. ചിലത് മിഥുൻ പ്രതീക്ഷിക്കുന്ന രീതിയിൽ ആയിരിക്കില്ല പ്രേക്ഷകർ മനസിലാക്കുന്നത്.

ഈ കഥക്ക് അങ്ങനെ ഒരുപാട് തലങ്ങളുണ്ട്. അഭിനയിക്കുന്ന നമ്മൾക്ക് തന്നെ ഇമോഷൻസ് ഫീൽ ചെയ്യുന്ന ഒരു കഥ തന്തു ഉണ്ട് ഇതിൽ. ആ ഒരു ഇമോഷൻസിലാണ് എല്ലാവരും വർക്ക് ചെയ്തിട്ടുള്ളത്. മിഥുൻ സിനിമ എടുക്കുന്നത് എങ്ങനെയാണെന്ന് ഞാൻ പറയേണ്ട കാര്യമില്ല, മിഥുൻ ഒരു ക്രൗഡ് പുള്ളർ ആണ്.

റൈറ്റർ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും മിഥുന്റെ ചിത്രങ്ങൾ കാണാൻ എല്ലാവരും താത്പര്യത്തോടെ ഇരിക്കുന്ന അവസരമാണ്. അത് നിരാശപ്പെടുത്തില്ല എന്ന് അറിയാം. എന്താണ് മിഥുൻ പറയാൻ പോകുന്നത് എന്നതാണ്. ആ പറയാൻ പോകുന്ന കാര്യത്തിൽ ആക്ടേഴ്സ് വളരെ ഹാപ്പിയാണ്,’ ജഗദീഷ് പറഞ്ഞു.

Content Highlight: Jagadheesh about Midhun manuel thomas’s movies

We use cookies to give you the best possible experience. Learn more