അബ്രഹാം ഓസ്ലർ ജയറാമിന്റെ തിരിച്ചു വാരാവണോയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടൻ ജഗദീഷ്. ഓസ്ലർ ജയറാമിന്റെ തിരിച്ചു വരവല്ലെന്നും റീ ലോഞ്ചിങ് ആണെന്നും ജഗദീഷ് പറഞ്ഞു. ഓസ്ലർ ജയറാമിന് ഇനി മികച്ച കഥാപാത്രങ്ങൾ സമ്മാനിക്കുമെന്നും ജഗദീഷ് പറയുന്നുണ്ട്.
ജയറാം സിനിമയിൽ ആക്റ്റീവ് ആണെന്നും എവിടെയും പോയിട്ടില്ലെന്നും ജഗദീഷ് കൂട്ടിച്ചേർത്തു. തമിഴിലും തെലുങ്കിലുമെല്ലാം ജയറാം ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്യുന്നുണ്ടെന്നും ജഗദീഷ് പറഞ്ഞു. മലയാളത്തിൽ ജയറാമിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്ന സമയമാണെന്നും ജഗദീഷ് സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘കുറെ ആളുകൾ എന്നോട് ചോദിച്ചു ഇത് ജയറാമിന്റെ തിരിച്ചുവരാവാണോയെന്ന്. ഇത് റീ ലോഞ്ചിങ് ആണ്. റീലോഡഡ് വേർഷൻ ഓഫ് ജയറാമാണിത്. ജയറാം മലയാള സിനിമയ്ക്ക് മികച്ച വേഷങ്ങൾ നൽകിയിട്ടുണ്ട്. ലൈറ്റ് ആയിട്ടുള്ളതും സീരിയസ് ആയിട്ടുള്ളതും ഒരുപാട് വേഷങ്ങൾ സമ്മാനിച്ചിട്ടുണ്ട്.
ആ വേഷങ്ങളുടെയൊക്കെ ഇന്ധനം നിറച്ച് മുകളിലോട്ട് പോയി ഒരു പൊസിഷനിൽ എത്തിയിട്ട് അതിന്റെ ഇന്ധനം കഴിഞ്ഞിട്ട് അതിനെ വേറൊരു ഫ്യൂവൽ നിറച്ചിട്ട് വീണ്ടും അയക്കുകയാണ്. അപ്പോൾ അത് റീ ലോഞ്ചിങ് ആണ്, അല്ലാതെ ഗ്യാസ് തീർന്നിട്ടല്ല. വേറെ ഇന്ധനമൊക്കെ നിറച്ചിട്ട് അങ്ങോട്ട് വിടുകയാണ്.
ഈ ചിത്രം കഴിഞ്ഞാൽ ജയറാമിന് കുറച്ചു വെറൈറ്റി റോൾസ് കിട്ടും, അതുറപ്പാണ്. ജയറാം വളരെ ആക്ടീവ് ആയിരുന്നു, ഒരിടത്തും പോയിട്ടില്ല. പൊന്നിയ്ൻ സെൽവനിൽ ജയറാം വളരെ ശ്രദ്ധേയമായിട്ടുള്ള റോളാണ് ചെയ്തത്. തെലുങ്ക് പടങ്ങളിൽ വില്ലനായിട്ട് അഭിനയിച്ചിട്ടുണ്ട്. അങ്ങനെ ജയറാം വളരെ സജീവമായിരുന്നു.
ജയറാം ഒരു സൗത്ത് ഇന്ത്യൻ ആക്ടർ ആണ്. ജയറാം എവിടെയും പോയിട്ടില്ല, മലയാളത്തിൽ ജയറാമിന്റെ ഒരു സാന്നിധ്യം എല്ലാവരും കാത്തിരിക്കുന്ന സമയമാണ്. അതവിടെ വരാൻ പറ്റിയ ഏറ്റവും നല്ല ലോഞ്ചിങ് വെഹിക്കിൾ എന്ന് പറയുന്നത് ജയറാമിന്റെ അബ്രഹാം ഓസില്ലർ ആണ്,’ ജഗദീഷ് പറഞ്ഞു.
Content Highlight: Jagadheesh about jayram