ആ പടത്തിലെ എന്റെ കഥാപാത്രം റഫറൻസ് ആക്കി വെച്ചിട്ടാണ് പിന്നീടുള്ള ട്രാൻസിഷൻ: ജഗദീഷ്
Film News
ആ പടത്തിലെ എന്റെ കഥാപാത്രം റഫറൻസ് ആക്കി വെച്ചിട്ടാണ് പിന്നീടുള്ള ട്രാൻസിഷൻ: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 6th January 2024, 11:20 pm

സീരിയസ് കഥാപാത്രത്തിലേക്ക് എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ജഗതീഷ്. തനിക്ക് സീരിയസ് കഥാപാത്രങ്ങൾ ലഭിക്കാതിരുന്നതിന് കാരണം ഇൻ ഹരിഹർ നഗറും ഗോഡ് ഫാദറും ഹിറ്റ്ലറും കാക്കക്കുയിലിലെയും ആ കോമഡിയിലെ ഇമേജ് അത്ര ശക്തമായിരുന്നതുകൊണ്ടാണെന്ന് ജഗദീഷ് കൂട്ടിച്ചേർത്തു . ലീലയിൽ തന്നെ കാസ്റ്റ് ചെയ്തതോടെ തന്റെ ഇമേജ് ആകെ മാറിയെന്ന് സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ ജഗദീഷ് പറഞ്ഞു.

‘മിഥുൻ ഉൾപ്പെടെയുള്ള ആളുകൾ എന്നെ ഈ സീരിയസ് ക്യാരക്ടർ ഴോണറിലോട്ട് അത്രയ്ക്ക് പരിഗണിക്കാത്തത് എന്താണെന്ന് വെച്ചാൽ ഞാൻ ഉണ്ടാക്കിവെച്ച ഇൻ ഹരിഹർ നഗറും ഗോഡ് ഫാദറും ഹിറ്റ്ലറും കാക്കക്കുയിലിലെയും ആ കോമഡിയിലെ ഇമേജ് അത്ര ശക്തമായിരുന്നതു കൊണ്ടാണ്. അതുകൊണ്ടുതന്നെ ഈ ക്യാരക്ടർ എന്നെ കാസ്റ്റ് ചെയ്‌താൽ എങ്ങനെ ഉണ്ടാകും എന്ന് സംവിധായകർക്ക് വളരെയധികം സംശയം ഉണ്ടായിരുന്നു.

അതുപോലെ പ്രായം തോന്നിക്കില്ല എന്ന് തോന്നിപ്പിക്കുന്നില്ല എന്ന് പലരും പറഞ്ഞു. അവിടെ ഞാൻ ക്രെഡിറ്റ് കൊടുക്കുന്നത് സംവിധായകൻ രഞ്ജിത്തിനാണ്. ലീലയിൽ അങ്ങനെ കാസ്റ്റ് ചെയ്തു, അത്രയും പ്രായം ഫീൽ ചെയ്തു. പിന്നെ യുവാക്കൾ എല്ലാവരും ലീല ഒരു ബെഞ്ച് മാർക്കയും റെഫെറെൻസായും വെച്ചിട്ട് അങ്ങനെയാണ് ട്രാൻസിഷൻ വന്നത്.

ട്രാൻസിഷൻ വന്നപ്പോൾ അത് ജനങ്ങൾ ആക്സെപ്റ്റ് ചെയ്തു എന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ഒരു അഭിനേതാവ് എന്ന രീതിയില് വെറൈറ്റി ചെയ്യാനാണ് എനിക്കിഷ്ടം. ഞാൻ മിഥുന്റെ അടുത്ത് ഓസ്ലർ പാക്കപ്പ് ചെയ്യുമ്പോൾ റിക്വസ്റ്റ് ചെയ്തത് അടുത്ത കോമഡിയിൽ എന്നെ വിളിക്കണം എന്ന് പറഞ്ഞിട്ടാണ്,’ ജഗദീഷ് പറഞ്ഞു.

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്ലരാണ് ജഗദീഷിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. അഞ്ചാം പാതിരക്ക് ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അതേസമയം, അബ്രഹാം ഓസ്ലറില്‍ ജയറാമിന് പുറമെ അനശ്വര രാജനും, അര്‍ജുന്‍ അശോകനും, സൈജു കുറുപ്പും ഒന്നിക്കുന്നുണ്ട്. ഇര്‍ഷാദ് എം. ഹസനും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ്.

Content Highlight: Jagadheesh about his transition in film