എന്റെയും ശ്രീനിവാസന്റെയും നായികയായതില്‍ ഉര്‍വശിയെ അവര്‍ ഒരുപാട് പരിഹസിച്ചു: ജഗദീഷ്
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഉര്‍വശി. തന്റെ എട്ടാം വയസ്സിലാണ് അവര്‍ അഭിനയമേഖലയിലേക്ക് വരുന്നത്. 1978ല്‍ റിലീസ് ചെയ്ത വിടരുന്ന മൊട്ടുകള്‍ ആയിരുന്നു ആദ്യ ചിത്രം.
1982ല്‍ റിലീസ് ചെയ്തിട്ടുള്ള ഭാഗ്യരാജ് സംവിധാനം ചെയ്ത ‘മുന്താണൈ മുടിച്ച്’ ആയിരുന്നു ഉര്‍വശിയുടെ സിനിമാജീവിതത്തില്‍ ഒരു വഴിത്തിരിവായത്. വന്‍ വിജയമായിരുന്നു ആ ചിത്രം.
1984ല്‍ ഇറങ്ങിയ എതിര്‍പ്പുകള്‍ ആണ് ഉര്‍വശി നായികയായ ആദ്യ മലയാള സിനിമ. അതിന് ശേഷം അവര്‍ മലയാളത്തില്‍ ഏറ്റവും തിരക്കുള്ള നടിയായി മാറുകയായിരുന്നു. 500ല്‍ അധികം മലയാള ചിത്രങ്ങളില്‍ അഭിനയിച്ച ഉര്‍വശി അതു കൂടാതെ തമിഴ് തെലുങ്കു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഉര്‍വശിയെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ജഗദീഷ്. തന്റെയും ശ്രീനിവാസന്റെയുമൊക്കെ നായികയായിട്ട് അഭിനയിച്ചതിന്റെ പേരില്‍ ഉര്‍വശിയെ ആളുകള്‍ ഒരുപാട് പരിഹസിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
‘എനിക്ക് ഏറ്റവും അടുപ്പമുള്ള നായിക ഉര്‍വശിയാണ്. കാരണം എന്റെ പരിമിധികള്‍ അല്ലെങ്കില്‍ ഞാന്‍ ഒരു കൊമേഡിയനാണെന്ന ധാരണ മാറ്റിയിട്ട് അങ്ങനെയല്ല, കൊമേഡിയനല്ല യൂ കാന്‍ ബി എ ഹീറോ, യൂ ആര്‍ എ ഹീറോ എന്ന് പറഞ്ഞ് എനിക്ക് കോണ്‍ഫിഡന്‍സ് തന്നിട്ടുള്ളത് ഉര്‍വശിയാണ്.
കാരണം ഉര്‍വശി വളരെ സീനിയറായിട്ടുള്ള ഒരു നായികയാണ്. ടോപ്പ് ഹീറോയിനാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ പിന്നെ കമല്‍ഹാസന്‍ എന്നിവരുടെയൊക്കെ നായികയായി വന്ന് ആളാണ് ഉര്‍വശി.
ശേഷം ജഗദീഷിന്റെ നായികയായിട്ട് വരുമ്പോള്‍ സിനിമാ മേഖലയില്‍ മുഴുവന്‍ സംസാരമായിരുന്നു. ഉര്‍വശി താഴേക്ക് പോയി, ജഗദീഷിന്റെ നായികയായി എന്നാണ് പലരും പറഞ്ഞത്.
ആ സമയത്ത് അത് കാര്യമാക്കാതെ എന്റെ നായികയായിട്ട് ആറോ ഏഴോ സിനിമകള്‍ ചെയ്തു. ആ ഉര്‍വശിയോട് എനിക്ക് ജീവിതത്തില്‍ ഒരുപാട് കടപ്പാടുകളുണ്ട്.
വലിയ കടപ്പാടുണ്ട്. എന്റെയും ശ്രീനിവാസന്റെയുമൊക്കെ നായികയായിട്ട് അഭിനയിച്ചതിന്റെ പേരില്‍ ഉര്‍വശിയെ ഒരുപാട് പരിഹസിച്ചിട്ടുണ്ട്,’ ജഗദീഷ് പറയുന്നു.
Content Highlight: Jagadeesh Talks About Urvashi