മലയാളത്തിലെ ഏവര്‍ഗ്രീന്‍ കോമ്പോയാണ് മുകേഷ്- ജഗദീഷ് ടീമിന്റേത്. ഇരുവരും ഒരുമിച്ചുള്ള സിനിമകള്‍ എല്ലാം മലയാളികള്‍ക്ക് പ്രിയപ്പെട്ടവയാണ്. ഗോഡ്ഫാദര്‍, ഹരിഹര്‍ നഗര്‍ സീരീസ്, മൂക്കില്ലാരാജ്യത്ത്, തുടങ്ങി നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത കാലത്തായി ജഗദീഷ് സീരിയസ് വേഷങ്ങളിലേക്ക് ചുവടുമാറ്റിയ ശേഷം ഈ കോമ്പോയെ ബിഗ് സ്‌ക്രീനില്‍ കാണാന്‍ സാധിച്ചിട്ടില്ല.
സിനിമയുടെ ഷൂട്ടിന് പോകുന്ന സമയത്ത് മുകേഷിനുള്ള വിശ്വാസത്തെക്കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. ഷൂട്ടിന് പോകുമ്പോള്‍ ആനയുടെ പിന്‍ഭാഗ കണ്ടാല്‍ ആ സിനിമ ഹിറ്റാകുമെന്ന് മുകേഷ് വിശ്വസിക്കാറുണ്ടെന്ന് ജഗദീഷ് പറഞ്ഞു. ഇന്‍ ഹരിഹര്‍ നഗറിന്റെ ഷൂട്ടിന് വേണ്ടി കണ്ണൂരില്‍ നിന്ന് എറണാകുളം വരെ പോയപ്പോഴുള്ള അനുഭവം പങ്കുവെച്ചുകൊണ്ടാണ് ജഗദീഷ് ഇക്കാര്യം പറഞ്ഞത്.
എറണാകുളത്തെത്തുന്നതുവരെ നാലഞ്ച് ആനകളെ കണ്ടിരുന്നുവെന്നും ഓരോ ആനയെ കാണുമ്പോഴും പടം ഹിറ്റ്, സൂപ്പര്‍ ഹിറ്റ്, ബ്ലോക്ക്ബസ്റ്റര്‍ എന്നൊക്കെ മുകേഷ് വിളിച്ചു പറഞ്ഞുവെന്ന് ജഗദീഷ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ എറണാകുളത്തെത്തിയപ്പോള്‍ വൈകുന്നേരമായെന്നും ആദ്യം ഷൂട്ട് ചെയ്ത സീന്‍ ബൈക്കിന് കാറ്റടിക്കുന്ന സീനായിരുന്നുവെന്നും ജഗദീഷ് പറഞ്ഞു.
മുകേഷിന്റെ വിശ്വാസം ശരിയാണെന്ന് നോക്കാതെ ഇരുന്നാലും സിനിമ ഹിറ്റാകുമെന്ന് ആദ്യമേ അറിയാമായിരുന്നുവെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിനിമാ ഫീല്‍ഡിലുള്ള പലര്‍ക്കും പല തരത്തിലുള്ള വിശ്വാസങ്ങളുണ്ട്. മുകേഷിനും അതുപോലെ ഒരു വിശ്വാസമുണ്ട്. ഷൂട്ടിന് പോകുന്ന സമയത്ത് ആനയെ കണ്ടാല്‍, അതും പുറം തിരിഞ്ഞ് നില്‍ക്കുന്ന ആനയാണെങ്കില്‍ സിനിമ ഹിറ്റാകുമെന്നാണ് മുകേഷിന്റെ വിശ്വാസം. ഇന്‍ ഹരിഹര്‍ നഗറിന്റെ ഷൂട്ടിന് വേണ്ടി കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്ക് പോയത് മുകേഷിന്റെ കാറിലായിരുന്നു.
ഓരോ തവണ ആനയെ കാണുമ്പോഴും ‘എടേയ്, പടം ഹിറ്റ്, സൂപ്പര്‍ഹിറ്റ്’ എന്നൊക്കെ പറയാറുണ്ടായിരുന്നു. അങ്ങനെ രാവിലെ പുറപ്പെട്ട ഞങ്ങള്‍ വൈകുന്നേരമാണ് എറണാകുളത്തെത്തിയത്. ആദ്യം എടുത്ത സീന്‍ ലൈബ്രറിയുടെ മുന്നില്‍ വെച്ച് കാറ്റ് നിറപ്പിക്കുന്ന സീനായിരുന്നു. മുകേഷിന്റെ വിശ്വാസം മാറ്റി നിര്‍ത്തി നോക്കിയാലും ഹരിഹര്‍ നഗര്‍ ഹിറ്റാകുമെന്ന് ഉറപ്പായിരുന്നു,’ ജഗദീഷ് പറഞ്ഞു.
Content Highlight: Jagadeesh about Mukesh and In Harihar Nagar movie