ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിനോപ്പം ഇംഗ്ലണ്ട് താരം ജെയ്ഡൻ സാഞ്ചോയുടെ ഭാവി എന്താണെന്ന് തുറന്ന് പറഞ്ഞ് പരിശീലകൻ ടെൻ ഹാഗ്. യുണൈറ്റഡിനൊപ്പം സാഞ്ചോ ടീമിൽ ഉണ്ടാവുമോ എന്ന് ഉറപ്പില്ലെന്നാണ് ടെൻ ഹാഗ് പറഞ്ഞത്.
സെപ്റ്റംബർ മൂന്നിന് ആഴ്സണലിനെതിരെ നടന്ന മത്സരത്തിൽ താരത്തിന് ടീമിൽ സ്ഥാനമുണ്ടായിരുന്നില്ല. ഇതിനുള്ള കാരണം താരം പരിശീലനത്തിൽ വേണ്ടത്ര മികവ് പുലർത്തിയില്ല എന്നാണ് ടെൻ ഹാഗ് പറഞ്ഞിരുന്നത്.
എന്നാൽ ബ്രൈറ്റണിനെതിരെയുള്ള മത്സരത്തിനുള്ള ടീമിലും താരത്തിന് അവസരമുണ്ടായിരുന്നില്ല. ഇതിനുപിന്നാലെയാണ് താരം ടീമിൽ ഉണ്ടാവുമോ എന്ന ചോദ്യം ശക്തമായി ഉയർന്നു വന്നത്. ഈ സാഹചര്യത്തിൽ ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ് കോച്ച് ടെൻ ഹാഗ്.
‘അവൻ ടീമിൽ ഉണ്ടാവുമോ എന്ന് എനിക്കറിയില്ല. നാളെ ഞങ്ങൾക്ക് ഒരു വലിയ ഗെയിമുണ്ട്. ഞങ്ങൾ പുതിയ മത്സരങ്ങളിലേക്ക് പോവുകയാണ്. ഞാൻ അതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ടീമിനായി മികച്ച സംഭാവനകൾ ചെയ്യാൻ അദ്ദേഹത്തിന് കഴിയില്ല. അതുകൊണ്ട് ഞാൻ ടീമിൽ അവസരം നൽകിയില്ല’, ടെൻ ഹാഗ് പറഞ്ഞു.
‘അവന് നല്ല സംസ്കാരം ഇല്ലാത്തതിനാൽ കർക്കശമായ നടപടികളെടുക്കാനാണ് ക്ലബ്ബ് തന്നോട് ആവശ്യപ്പെട്ടത്. അതിനാൽ ചില നല്ല കാര്യങ്ങൾ ചെയ്യാനായി എനിക്ക് ചില തീരുമാനങ്ങൾ എടുക്കേണ്ടി വന്നു. അതാണെന്റെ ജോലിയും, ഞാനത് ചെയ്തു’, കോച്ച് കൂട്ടിച്ചേർത്തു.
2021 ലാണ് താരം ജർമൻ വമ്പന്മാരായ ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും ഓൾഡ് ട്രാഫോഡിൽ എത്തുന്നത്. മൂന്ന് സീസണിൽ യൂണൈറ്റഡിനൊപ്പമുണ്ടായിരുന്ന താരത്തിന് 104 മത്സരങ്ങളിൽ നിന്നും 13 ഗോളുകൾ മാത്രമാണ് നേടാൻ സാധിച്ചിട്ടുള്ളത്.
നിലവിൽ നാല് മത്സരങ്ങളിൽ നിന്നും നാല് ജയവും രണ്ട് തോൽവിയുമായി ആറ് പോയിന്റുകളുമായി മൂന്നാം സ്ഥാനത്താണ് റെഡ് ഡെവിൾസ്.
Content Highlight: Manchester United and Sancho’s future what coach ten Haag responded.