ബെംഗളൂരിനെതിരെ ചരിത്രം കുറിക്കാന്‍ ജഡേജ; വേണ്ടത് വെറും രണ്ട്
Sports News
ബെംഗളൂരിനെതിരെ ചരിത്രം കുറിക്കാന്‍ ജഡേജ; വേണ്ടത് വെറും രണ്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 21st March 2024, 3:58 pm

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ഐപിഎല്‍ മാമാങ്കത്തിന് മണിക്കൂറുകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ആദ്യ മത്സരത്തില്‍  ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഏറ്റുമുട്ടുമ്പോള്‍ അതിരുകടന്ന ആവേശത്തിലാണ് ആരാധകര്‍. മത്സരം ചെന്നൈയുടെ തട്ടകമായ ചെപ്പോക്കിലാണ്.

അഞ്ച് ഐപിഎല്‍ കിരീടം സ്വന്തമാക്കിയ ചെന്നൈയും തങ്ങളുടെ 6 കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന റോയല്‍ ചലഞ്ചേഴ്‌സ് തുടക്കം വിജയിക്കാന്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കും എന്നത് ഉറപ്പാണ്.

അതിലുപരി ചെന്നൈയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് ഒരു തകര്‍പ്പന്‍ റെക്കോര്‍ഡ് സ്വന്തമാക്കാനും അവസരം വന്നിരിക്കുകയാണ്. റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കുന്ന താരമാകാന്‍ ജഡേജക്ക് വേണ്ടത് ഇനി വെറും രണ്ട് വിക്കറ്റുകള്‍ മാത്രമാണ്.

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയത് ഹര്‍ഭജന്‍ സിങ്ങാണ്. ജഡേജ 31 മത്സരങ്ങളിലെ 27 ഇന്നിങ്‌സില്‍ നിന്നും 640 റണ്‍സ് വഴങ്ങി 26 വിക്കറ്റുകള്‍ ആണ് വീഴ്ത്തിയിരിക്കുന്നത്. നിലവില്‍ സന്ദീപ് ശര്‍മ്മയ്ക്ക് ഒപ്പമാണ് ജഡേജ. 18 മത്സരങ്ങളില്‍ നിന്നും 26 വിക്കറ്റുകളാണ് സന്ദീപ് വീഴ്ത്തിയത്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംളൂരിനെത്തിരെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരം, മത്സരം, വിക്കറ്റുകള്‍

 

ഹര്‍ഭജന്‍ സിങ് – 25 – 27

സന്ദീപ് ശര്‍മ – 18 – 26

രവീന്ദ്ര ജഡേജ – 31 – 26

ജസ്പ്രീത് ബുംറ – 18 – 24

ആശിഷ് നെഹ്‌റ – 14 – 23

ചെപ്പോക്കില്‍ നടക്കുന്ന മത്സരത്തില്‍ രണ്ട് വിക്കറ്റുകള്‍ കൂടെ നേടിയാല്‍ ജഡേജ ഈ നേട്ടത്തില്‍ ഒന്നാമന്‍ ആകും.

 

Content highlight: Jadeja needs just two to make history against Bengaluru