മൂന്നാം ടെസ്റ്റിലും ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. ഹാംസ്ട്രിങ് പരിക്ക് കാരണം ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ പരമ്പരയില്‍ നിന്ന് പുറത്തു പോകാനുള്ള സാധ്യതകള്‍ ഏറെയാണെന്ന് റിപ്പോര്‍ട്ട് ചെയ്യുകയാണ് ക്രിക്ബസ്.

ജഡേജയുടെ പരിക്ക് ആദ്യം സൂചിപ്പിച്ചതിനേക്കാള്‍ ഗുരുതരമാണെന്നും പുനരധിവാസത്തിന് കൂടുതല്‍ സമയം ആവശ്യമാണെന്നും അധികൃതര്‍ അറിയിച്ചതായി ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തു.
ഫെബ്രുവരി 23 മുതല്‍ 27 വരെയാണ് മൂന്നാമത്തെ ടെസ്റ്റ് നടക്കുന്നത്. എന്നാല്‍ മത്സരത്തിനായുള്ള ഫിറ്റ്‌നസില്‍ സംശയമുള്ളതിനാല്‍ തിരിച്ചുവരവിന് കൂടുതല്‍ സമയം താരം എടുത്തേക്കും. സാധാരണയായി നാലു മുതല്‍ എട്ട് ആഴ്ച വരെയാണ് പുനരധിവാസത്തിന്റെ സമയം. ഇതോടെ ജഡേജക്ക് സ്വന്തം നാട്ടില്‍ കളിക്കാനുള്ള അവസരം നഷ്ടമാകുമെന്ന് ഉറപ്പാണ്. നിലവില്‍ മുഹമ്മദ് ഷമിയുടെയും അവസ്ഥ സമാനമാണ്.
വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരുള്‍പ്പെടെയുള്ള നിര്‍ണായക താരങ്ങള്‍ ഇല്ലാതെയാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് ഇന്ത്യ ഒരുങ്ങുന്നത്. താരങ്ങളെ മൂന്നാം ടെസ്റ്റിലും നഷ്ടമാകാനുള്ള സാധ്യതയുണ്ട്.
രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്
രജത് പാടിദാര്‍, രോഹിത് ശര്‍മ, സര്‍ഫറാസ് ഖാന്‍, ശ്രേയസ് അയ്യര്‍, ശുഭ്മന്‍ ഗില്‍, യശസ്വി ജെയ്സ്വാള്‍, അക്സര്‍ പട്ടേല്‍, ആര്‍. അശ്വിന്‍, സൗരഭ് കുമാര്‍, വാഷിങ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറെല്‍, എസ്. ഭരത്, ആവേശ് ഖാന്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍.
Content Highlight: Jadeja is likely to miss the third Test match as well