പ​ക്ഷി​ശ്രേ​ഷ്ഠ​ൻ ജ​ടാ​യു​പാ​റ​യി​ൽ…
DOOL PLUS
പ​ക്ഷി​ശ്രേ​ഷ്ഠ​ൻ ജ​ടാ​യു​പാ​റ​യി​ൽ…
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th September 2019, 6:54 pm

സ​മു​ദ്ര​നി​ര​പ്പി​ല്‍ നി​ന്നു 750 അ​ടി ഉ​യ​ര​ത്തി​ലു​ള്ള കൂ​റ്റ​ന്‍ പാ​റ​ക്കെ​ട്ടി​ലാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​ക്ഷി ശി​ല്‍പ​മാ​യ ജ​ടാ​യു പ​ക്ഷി ശി​ല്‍പം ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത് . സാ​ഹ​സി​ക പാ​ര്‍ക്കും കേ​ബി​ള്‍കാ​ര്‍ സ​ഞ്ചാ​ര​വും റോ​ക്ക് ട്ര​ക്കി​ങ്ങു​മെ​ല്ലാം ചേ​ര്‍ന്ന​താ​ണ് കൊ​ല്ലം ജി​ല്ല​യി​ലെ ച​ട​യ​മം​ഗ​ല​ത്തെ ജ​ടാ​യു വി​നോ​ദ​സ​ഞ്ചാ​ര​പ​ദ്ധ​തി.

കേ​ബി​ൾ കാ​റും ദൃ​ശ്യ​വി​രു​ന്നും

ജ​ടാ​യു ശി​ൽ​പ്പ​ത്തി​ലേ​ക്കു​ള്ള ആ​കാ​ശ​യാ​ത്ര കൂ​റ്റ​ൻ ട​വ​റു​ക​ളി​ൽ സ്ഥാ​പി​ച്ച ഗ്ലാ​സ് ഭി​ത്തി​യു​ള്ള കേ​ബി​ൾ കാ​റി​ലൂ​ടെ​യാ​ണ്. ദൈ​ർ​ഘ്യം ഏ​ക​ദേ​ശം ഒ​രു കി​ലോ​മീ​റ്റ​ർ. ഒ​രു കാ​റി​ൽ എ​ട്ട് പേ​ർ​ക്ക് യാ​ത്ര ചെ​യ്യാം. ഇ​ത്ത​ര​ത്തി​ൽ മ​ണി​ക്കൂ​റി​ൽ 400 പേ​രെ ജ​ടാ​യു പാ​റ​യി​ലെ​ത്തി​ക്കാ​വു​ന്ന 16 കേ​ബി​ൾ കാ​റു​ക​ൾ. പൂ​ർ​ണ​മാ​യും സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ​നി​ന്ന‌് ഇ​റ​ക്കു​മ​തി ചെ​യ്‌​ത​വ. മു​ക​ളി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക്‌ ജ​ടാ​യു ശി​ൽ​പ്പ​ത്തി​ന്‍റെ ക​ണ്ണു​ക​ളി​ലൂ​ടെ പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളു​ടെ ഹ​രി​ത​ശോ​ഭ ആ​സ്വ​ദി​ക്കാം.
ആ​കാ​ശ​ക്കാ​ഴ്‌​ച കാ​ണാ​ൻ ഹെ​ലി​കോ​പ്ട​റു​മു​ണ്ട്‌. ഒ​രേ സ​മ​യം ആ​റു​പേ​ർ​ക്ക് ഹെ​ലി​കോ​പ്ട​ർ യാ​ത്ര സാ​ധി​ക്കും. അ​ഞ്ച് മി​നി​റ്റ് മു​ത​ൽ പ​തി​ന​ഞ്ച് മി​നി​റ്റ് വ​രെ​യാ​ണ് ലോ​ക്ക​ൽ ഫ്ളൈ​യി​ങ്ങി​ന്‍റെ ദൈ​ർ​ഘ്യം.

സാ​ഹ​സി​ക കേ​ന്ദ്രം

അ​ഡ്വ​ഞ്ച​ർ സെ​ന്‍റ​റി​ൽ കൂ​റ്റ​ൻ പാ​റ​ക്കെ​ട്ടു​ക​ളി​ലാ​യി ഇ​രു​പ​തി​ൽ​പ്പ​രം സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ളു​ണ്ട്. 118 അ​ടി ഉ​യ​ര​മു​ള്ള പാ​റ​ക്കെ​ട്ടി​ലേ​ക്ക് ക​യ​റു​ന്ന ഫ്രീ ​ക്ലൈം​ബി​ങ്‌ മു​ത​ൽ 45 അ​ടി ഉ​യ​ര​മു​ള്ള പാ​റ​ക്കെ​ട്ടി​ൽ​നി​ന്ന് താ​ഴേ​ക്ക് ചാ​ടി​യി​റ​ങ്ങാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന റാ​പ്പ​ലി​ങ്‌ ഗെ​യിം വ​രെ. റോ​ക്ക് ക്ലൈ​മ്പി​ങ്‌, ബോ​ൾ​ഡ​റി​ങ‌്, ജൂ​മ​റി​ങ്‌, ചി​മ്മി​നി ക്ലൈ​മ്പി​ങ്‌, ക​മാ​ൻ​ഡോ നെ​റ്റ്, സി​പ് ലൈ​ൻ, ബ​ർ​മ ബ്രി​ഡ്‌​ജ്‌ തു​ട​ങ്ങി​യ ഇ​രു​പ​തോ​ളം സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ൾ ആ​സ്വ​ദി​ക്കാം.
തെ​ന്നി​ന്ത്യ​യി​ലെ ഏ​റ്റ​വും​വ​ലി​യ ഔ​ട്ട് ഡോ​ർ പെ​യി​ന്‍റ് ബോ​ൾ ഡെ​സ്റ്റി​നേ​ഷ​നും ഇ​വി​ടെ​യാ​ണ്‌. രാ​ജ​സ്ഥാ​ൻ കോ​ട്ട​ക​ളു​ടെ മാ​തൃ​ക​യി​ലു​ള്ള പെ​യി​ന്‍റ് ബോ​ൾ ഡെ​സ്റ്റി​നേ​ഷ​നി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞ് മ​ത്സ​രി​ക്കാം. സം​ര​ക്ഷി​ത സ്വ​കാ​ര്യ വ​ന​ത്തി​ലൂ​ടെ​യു​ള്ള ഒ​രു​മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യം വ​രു​ന്ന ട്രെ​ക്കി​ങ്ങും ആ​സ്വ​ദി​ക്കാം. ഗ്രൂ​പ്പാ​യി ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യും​വി​ധ​മാ​ണ് സാ​ഹ​സി​ക വി​നോ​ദ കേ​ന്ദ്ര​ത്തി​ന്‍റെ രൂ​പ​ക​ൽ​പ്പ​ന.

 

സീ​ത​യും രാ​വ​ണ​നും

രാ​മാ​യ​ണ ക​ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ജ​ഡാ​യു പാ​റ​യു​ടെ സ്ഥാ​നം. സീ​താ​ദേ​വി​യെ ല​ങ്ക​യി​ലേ​ക്ക് ത​ട്ടി​ക്കൊ​ണ്ടു​പോ​യ രാ​വ​ണ​നെ ത​ട​ഞ്ഞ ജ​ഡാ​യു എ​ന്ന പ​ക്ഷി​രാ​ജ​ൻ ചി​റ​ക​റ്റു​വീ​ണ പാ​റ​യാ​ണി​തെ​ന്നാ​ണ് സ​ങ്ക​ൽ​പ്പം. ഐ​തി​ഹ്യ​ത്തി​ൽ ജ​ഡാ​യു​മം​ഗ​ലം എ​ന്ന​റി​യ​പ്പെ​ട്ട ഈ ​മ​ല​നാ​ട് കാ​ലാ​ന്ത​ര​ത്തി​ൽ ച​ട​യ​മം​ഗ​ലം എ​ന്നാ​യി. ഇ​ട​തു ചി​റ​ക​റ്റ നി​ല​യി​ലും വ​ല​തു ചി​റ​ക് വി​ട​ർ​ത്തി​യും കൊ​ക്കും കാ​ൽ​ന​ഖ​ങ്ങ​ളും ഉ​യ​ർ​ത്തി​യും ജ​ഡാ​യു കി​ട​ക്കു​ന്ന രൂ​പ​ത്തി​ലാ​ണ് നി​ർ​മാ​ണം. ശ്രീ​രാ​മ പാ​ദ​വും പാ​റ​യി​ൽ തീ​ർ​ത്തി​ട്ടു​ണ്ട്.