| Sunday, 22nd December 2019, 12:12 am

ഗവര്‍ണറെ ബഹിഷ്‌കരിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ ;ജാദവ്പൂര്‍ സര്‍വകലാശാലയുടെ കോണ്‍വെക്കേഷന്‍ റദ്ദ്‌ചെയ്ത് അധികൃതര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ജാദവ്പൂര്‍ സര്‍വകലാശാലയുടെ കോണ്‍വെക്കേഷന്‍ നിര്‍ത്തിവയ്ക്കാനുള്ള തീരുമാനത്തില്‍ നിരാശപ്രകടിപ്പിച്ച് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍.

സംസ്ഥാന സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയാണ് ജഗദീപ് ധന്‍ഖര്‍.

ഡിസംബര്‍ 24 ന് നിശ്ചയിച്ചിരുന്ന കോണ്‍വക്കേഷനെക്കുറിച്ച് ചാന്‍സലറുടെ അനുമതിയില്ലാതെ തീരുമാനമെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ യോഗങ്ങളും സമ്മേളനങ്ങളും റദ്ദാക്കിയ അഞ്ചാമത്തെ സംഭവമാണിതെന്നും ധന്‍ഖര്‍ പറഞ്ഞു.

ഈ പ്രവണത ഇപ്പോഴത്തെ സര്‍ക്കാറിന്റെ രാഷ്ട്രീയവല്‍ക്കരണത്തെയും ഭയത്തെയും സൂചിപ്പിക്കുന്നു, ” അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറേ മാസങ്ങളായി തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരുമായി ധന്‍ഖര്‍ നിരവധി പ്രശ്നങ്ങളില്‍ തര്‍ക്കത്തിലാണ്.

സംസ്ഥാനത്ത് വിദ്യാഭ്യാസത്തിന്റെ തകര്‍ച്ചയില്‍ വേദനിക്കുന്നെന്നും താന്‍ അസ്വസ്ഥനും ആശങ്കാകുലനുമാണെന്നും അദ്ദേഹം പറഞ്ഞു.

ചാന്‍സലര്‍ക്ക് കരിങ്കൊടി കാണിക്കുമെന്ന വിദ്യാര്‍ത്ഥികളുടെ ഭീഷണിയും, പരിപാടി ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവും കോണ്‍വെക്കേഷന്‍ റദ്ദാക്കാനുള്ള കാരണങ്ങളായി ജെ.യു അധികൃതര്‍ പറഞ്ഞു.

അതേസമയം, ചാന്‍സലറുടെ സാന്നിധ്യം ആവശ്യമില്ലാത്ത സര്‍വകലാശാലയുടെ വാര്‍ഷിക സമ്മേളനം അതേ തീയതിയില്‍ തന്നെ നടക്കുമെന്ന് യു രജിസ്ട്രാര്‍ സ്‌നേഹമഞ്ജു ബസു പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘വ്യവസ്ഥാപിതമായി, അവര്‍ (സംസ്ഥാന സര്‍ക്കാര്‍) ചാന്‍സലറെ തടയാന്‍ ശ്രമിക്കുകയാണ്, അത് ചെയ്യാന്‍ കഴിയില്ല. നിലവിലുള്ള ക്രമീകരണത്തില്‍, ചാന്‍സലര്‍ ചിത്രത്തിലേക്ക് വരാതെ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ കഴിയില്ല,” അദ്ദേഹം പറഞ്ഞു.

‘നിയമവാഴ്ച ത്യജിക്കുമ്പോള്‍, അത് ജനാധിപത്യപരമായ കെട്ടുറപ്പിനെ ബാധിക്കും. നാം ശ്രദ്ധിക്കണം, അത്തരം തീരുമാനങ്ങള്‍ വ്യവസ്ഥയെ എന്നെന്നേക്കുമായി തകര്‍ക്കും,” ധന്‍ഖര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more