| Wednesday, 6th December 2023, 8:29 pm

ടെസ്റ്റ് പരമ്പരയില്‍ സൗത്ത് ആഫ്രിക്കക്ക് മുന്‍തൂക്കം, ഇന്ത്യക്ക് മുന്നറിയിപ്പ്: ജാക്ക് കാലിസ്

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയും ഇന്ത്യയുമായി എല്ലാ ഫോര്‍മാറ്റിലും പരമ്പര നടക്കാനിരിക്കുകയാണ്.
മുന്‍ സൗത്ത് ആഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസ് അഭിപ്രായപ്പെടുന്നത് പരമ്പര മികച്ചതാകും എന്നാണ്. ഇന്ത്യ ശക്തരാണെന്നും എന്നാല്‍ പ്രോട്ടിയാസിന്റെ ഹോം ഗ്രൗണ്ടില്‍ അവരെ തോല്‍പ്പിക്കുക എന്നത് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സൗത്ത് ആഫ്രിക്കയുമായുള്ള 2021-22 ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-1ന് പരാജയപ്പെടുകയും ഏകദിന പരമ്പരയില്‍ 3-0ന് വൈറ്റ് വാഷ് നേരിടുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ കൂടുതല്‍ ശക്തമായ പ്രകടനം കാഴ്ചവെക്കാന്‍ ആണ് മെന്‍ ഇന്‍ ബ്ലൂ ലക്ഷ്യം ഇടുന്നത്.

സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ ടി-ട്വന്റി ഐ ടീമിനെ സൂര്യകുമാര്‍ യാദവ് നയിക്കുമ്പോള്‍ കെ.എല്‍.രാഹുല്‍ ഏകദിനത്തിന്റെ നേതൃത്വം ഏറ്റെടുതിരിക്കുകയാണ്. രോഹിത് നയിക്കുന്ന രണ്ട് ടെസ്റ്റ് മത്സരത്തില്‍ വിരാട് കോഹ്‌ലിയും മറ്റ് വിശ്രമത്തിലുള്ള സീനിയര്‍ കളിക്കാരും തിരിച്ചെത്തും.

‘ഇന്ത്യന്‍ ടീം വളരെ ശക്തരാണ്, പക്ഷേ സൗത്ത് ആഫ്രിക്കയില്‍ വിജയം വെല്ലുവിളി നിറഞ്ഞതാവും. സെഞ്ചുറിയനില്‍ നടക്കുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാകും, എന്നാല്‍ ന്യൂലാന്‍ഡ്‌സ് ഇന്ത്യക്കും മികച്ചതാവും. വലിയ പ്രതീക്ഷകളാണ് പരമ്പര നല്‍കുന്നത്. ഏതാനും സെക്ഷനുകള്‍ ആശ്രയിച്ചായിരിക്കും ആര് മുന്നിലെത്തുമെന്ന് തീരുമാനിക്കുന്നത്,’അദ്ദേഹം പി.ടി.ഐയില്‍ പറഞ്ഞു.

ഡിസംബര്‍ 26 മുതല്‍ ഡിസംബര്‍ 30 വരെ സെഞ്ചുറിയനിലാണ് ആദ്യ ടെസ്റ്റ് നടക്കുന്നത് തുടര്‍ന്ന് ജനുവരി മൂന്ന് മുതല്‍ ജനുവരി ഏഴ് വരെ കേപ്പ്ടൗണില്‍ പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് നടക്കും.

ആദ്യത്തെ ടി-ട്വന്റി മത്സരം ടര്‍ബനില്‍ നടക്കും ശേഷിക്കുന്ന രണ്ട് ടി-ട്വന്റി മത്സരങ്ങള്‍ ഡിസംബര്‍ 12ന് ഗ്‌കെബര്‍ഹയിലും ഡിസംബര്‍ 14ന് ജോഹന്നാസ്ബര്‍ഗിലും നടക്കും. ഏകദിന മത്സരം ഡിസംബര്‍ 17ന് ആണ് ജോഹന്നാസ്ബര്‍ഗില്‍ നടക്കുന്നത്. രണ്ടാം ഏകദിനം ഡിസംബര്‍ 19ന് ഗ്‌കെബര്‍ഹയിലും ഫൈനല്‍ മത്സരം ഡിസംബര്‍ 21ന് പാര്‍ലിലും നടക്കും.

Content Highlight: Jacques Kallis says that South Africa will have an advantage in the Test series between South Africa and India

We use cookies to give you the best possible experience. Learn more