മുെബൈ: സമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിയായ സുകേഷ് ചന്ദ്രശേഖറുമായുള്ള തന്റെ സ്വകാര്യ ചിത്രങ്ങള്‍ പങ്കുവെക്കരുതെന്ന് ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസ്. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയായിരുന്നു ജാക്വലിന്‍ ഇക്കാര്യം തുറന്നുപറഞ്ഞത്.
തന്റെ വ്യക്തിപരവും സ്വകാര്യവുമായ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായും ജാക്വലിന്‍ കുറിപ്പില്‍ പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ടവരോട് ഇങ്ങനെ പെരുമാറാത്തത് പോലെ എന്നോടും ചെയ്യില്ലെന്ന് കരുതുന്നു. നീതിയും നല്ല ബോധവും പ്രതീക്ഷിക്കുന്നതായും താരം പറഞ്ഞു.
തനിക്ക് എന്നും ഈ നാട് ബഹുമാനം നല്‍കിയിട്ടുണ്ട്. സുഹൃത്തുക്കളും മാധ്യമങ്ങളും തന്റെ കൂടെ നിന്നിട്ടുണ്ട്. ഇപ്പോള്‍ വളരെ കടുത്ത അവസ്ഥയിലൂടെയാണ് താന്‍ കടന്നുപോകുന്നത്. സുഹൃത്തുക്കളും ആരാധകരും ഇത് മനസ്സിലാക്കുമെന്ന് കരുതുന്നതായും ജാക്വലിന്‍ കൂട്ടിച്ചേര്‍ത്തു.
200 കോടി രൂപയുടെ കള്ളപ്പണം വെട്ടിച്ച കേസിലെ പ്രതിയായ സുകേഷ് ചന്ദ്രശേഖറുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് കാണിച്ച് നടിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇതിന് പന്നാലെ ‘ജാക്വലിന്‍ ഫെര്‍ണാണ്ടസിന്റെയും സുകേഷ് ചന്ദ്രശേഖറിന്റെയും പുതിയ റൊമാന്റിക് ചിത്രം വൈറലാകുന്നു’ എന്നൊക്കെ തുടങ്ങിയുള്ള തലക്കെട്ടില്‍ ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.
200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന വ്യവസായിയുടെ ഭാര്യയില്‍ നിന്ന് 200 കോടി രൂപ തട്ടിയെടുത്തുവെന്നാരോപിച്ചാണ് സുകേഷ് ചന്ദ്രശേഖറിനെതിരെ കേസ് എടുത്തിരുന്നത്.
— Jacqueline Fernandez (@Asli_Jacqueline) January 8, 2022
ചന്ദ്രശേഖറും ജാക്വലിനും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് അന്വേഷണ സഘം കണ്ടെത്തിയിരുന്നു. 10 കോടി രൂപയുടെ സമ്മാനങ്ങള്‍ക്ക് പുറമെ 52 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കുതിരയും 9 ലക്ഷം രൂപ വിലയുള്ള പേര്‍ഷ്യന്‍ പൂച്ചയും ഉള്‍പ്പെടുന്നുവെന്ന് ഇ.ഡിയുടെ കുറ്റപത്രത്തില്‍ ഉണ്ടായിരുന്നു.
സംഭവത്തില്‍ സുകേഷ് ചന്ദ്രശേഖറിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ജാക്വലിന്‍ ഫെര്‍ണാണ്ടസിന് പുറമെ നടി നോറ ഫത്തേഹിയെക്കെതിരെയും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്.
ഫത്തേഹിക്ക് ഒരു കാര്‍ സമ്മാനമായി നല്‍കിയതായി ചന്ദ്രശേഖര്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ നോറ ഫത്തേഹി സുകേഷ് ചന്ദ്രശേഖറിന്റെ തട്ടിപ്പിന് ഇരയാണെന്നാണ് നടിയുടെ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Jacqueline Fernandez Makes Appeal After Pics With Conman Go Viral