മുംബൈ: ഇന്ത്യന്‍ സിനിമയുടെ പ്രിയ താരം ശ്രീദേവിയുടെ പൊതുദര്‍ശന ചടങ്ങിനിടെ ആരാധകരോടും സുഹൃത്തുക്കളോടും ചിരിച്ച് സന്തോഷം പങ്കുവെച്ച നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ.
ദുബായില്‍ നിന്നും മുംബൈയിലെത്തിച്ച ശ്രീദേവിയുടെ ഭൗതിക ശരീരം അവസാനമായി ഒരു നോക്കുകാണാനും അന്ത്യാജ്ഞലി അര്‍പ്പിക്കാനും ആയിരങ്ങളായിരുന്നു എത്തിയത്. നിരവധി സിനിമാതാരങ്ങളും അന്ത്യോപചാരം അര്‍പ്പിക്കാനായി എത്തിയിരുന്നു.
Dear @Asli_Jacqueline
If you don’t have respect for departed soul then avoid going for last rites just for the sake of media coverage. There was nothing to smile. #Sridevi was not only a actress but she was an institution of acting. A legend! Respect her.— Subrat Saurabh (@ChickenBiryanii) February 28, 2018
എന്നാല്‍ ചടങ്ങിനെത്തിയ നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന്റെ പെരുമാറ്റമാണ് സോഷ്യല്‍മീഡിയയില്‍ ആരാധകരെ ചൊടിപ്പിച്ചത്. മൃതദേഹം കാണാനായി വാഹനത്തില്‍ നിന്നും ഇറങ്ങിയ നടി എല്ലാവരോടും ചിരിച്ചും സന്തോഷം പങ്കുവെച്ചുമായിരുന്നു നടന്നുനീങ്ങിയത്. ജാക്വലിന്റെ ചിരിക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇതിന് പിന്നാലെയായിരുന്നു നടിയ്‌ക്കെതിരെ പൊങ്കാലയുമായി ആരാധകര്‍ രംഗത്തെത്തിയത്. ശ്രീദേവിയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കണമെന്ന് താങ്കള്‍ക്ക് മനസുകൊണ്ട് ആഗ്രഹമില്ലെന്നാണ് ഇതിലൂടെ മനസിലാകുന്നതെന്നും താങ്കള്‍ അവിടെ എത്തിച്ചേര്‍ന്നതെന്നത് വെറും മീഡിയ കവറേജ് മാത്രം ഉദ്ദേശിച്ചാണെന്നുമായിരുന്നു സോഷ്യല്‍ മീഡിയയില്‍ പലരുടേയും പ്രതികരണം.
Is @Asli_Jacqueline insane or just don”t care or don”t realize she is at a funeral ?? smiling as if she is at an award show. If you are not sad don”t visit to show ur USELESS formalities #Sridevifuneral #RIPSridevi #Fake #Sridevi pic.twitter.com/1j8tZFm9yE
— Deep S Singh (@deep20ss) February 28, 2018
“അവിടെ ചിരിക്കാനായി ഒന്നുമില്ലായിരന്നു. ശ്രീദേവി എന്നത് വെറും ഒരു അഭിനേത്രി മാത്രമല്ല. അവര്‍ അഭിനയത്തിന്റെ സര്‍കലാശാല കൂടിയാണ്. ഒരു ഇതിഹാസമാണ്. അവരെ ബഹുമാനിക്കാന്‍ കൂടി പഠിക്കൂ- എന്നായിരുന്നു സുബ്രത് സൗറാബ് എന്നയാള്‍ ട്വിറ്ററില്‍ പ്രതികരിച്ചത്.
“ജാക്വലിന് ഭ്രാന്താണോ”എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ശവസംസ്‌ക്കാര ചടങ്ങിനാണ് താന്‍ എത്തിയതെന്ന ബോധം പോലും അവര്‍ക്ക് ഇല്ലാതെ പോയി. അവര്‍ കരുതിയത് ഏതെങ്കിലും അവാര്‍ഡ് നൈറ്റിന് എത്തിയതാണ് എന്നാവും. മരണത്തില്‍ ദു:ഖമില്ലെങ്കില്‍ എന്തിനാണ് ഇത്തരം ഷോ കാണിക്കനായി എത്തുന്നത് എന്നായിരുന്നു ദീപ് എസ് സിങ് എന്നയാളുടെ പ്രതികരണം.
Why to fake your emotions show what you feel I am sure she was smiling while entering only inside she must have been in a serious mood I don”t know
— #Pari (@VivekSrkian33) February 28, 2018
താങ്കളുടെ ചിരി കണ്ടാല്‍ എന്തോ രസകരമായ കാര്യമാണ് അവിടെ നടന്നതെന്ന് തോന്നും. താങ്കളുടെ പ്രവര്‍ത്തിയോര്‍ത്ത് ലജ്ജിക്കുന്നു. എന്നായിരുന്നു മറ്റൊരു പ്രതികരണം.
shame on u @Asli_Jacqueline you are smiling as if u are in a fun event . really shameless
— The Eh Factor (@trevias_azuis) February 28, 2018
അതേസമയം നടിയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തി. എന്തിനാണ് ഓരോരുത്തരും വികാരങ്ങളെ വ്യാജമായി അവതരിപ്പിക്കുന്നതെന്നും വാഹനത്തില്‍ നിന്നും ഇറങ്ങിയ സമയത്ത് മാത്രമാണ് അവര്‍ ചിരിച്ചതെന്നുമായിരുന്നു നടിയെ പിന്തുണക്കുന്നവരുടെ ട്വീറ്റ്. അന്ത്യാപചാരം അര്‍പ്പിക്കുന്ന വേളയിലല്ല ചിരിച്ചതെന്നും അത് വലിയ വിഷയമാക്കേണ്ടതില്ല എന്നുമായിരുന്നു മറ്റൊരാളുടെ പ്രതികരണം.
യഥാര്‍ത്ഥ ഇതിഹാസം ഏറെ നേരത്തെ നമ്മെ വിട്ടുപോയി എന്നായിരുന്നു ശ്രീദേവിയുടെ മരണത്തിന് പിന്നാലെ ജാക്വലിന്‍ ട്വീറ്റ് ചെയ്തത്. ഒരുപിടി നല്ല ഓര്‍മ്മകള്‍ ബാക്കിവെച്ചാണ് ശ്രീദേവി ജി യാത്രയായത്. അവര്‍ ജനങ്ങളുടെ സൂപ്പര്‍സ്റ്റാറായിരുന്നു. അവരുടെ പാട്ടുകളിലൂടെ സംഗീതത്തിലൂടെ സിനിമയിലൂടെ അവര്‍ ജീവിക്കും. എന്നായിരുന്നു നടിയുടെ മറ്റൊരു ട്വീറ്റ്.