കൊച്ചി: പള്ളിത്തര്‍ക്കത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല റിലേ നിരാഹാര സമരം നടത്താനൊരുങ്ങി യാക്കോബായ സഭ. ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാ തര്‍ക്കത്തില്‍ നിയമ നിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
തിങ്കളാഴ്ച മുതലാണ് നിരാഹാര സമരം ആരംഭിക്കുന്നത്. നഷ്ടപ്പെട്ട പള്ളികളിലെ സെമിത്തേരികളില്‍ കയറി ഞായറാഴ്ച പ്രാര്‍ത്ഥന നടത്തുമെന്നും യാക്കോബായ സഭ അറിയിച്ചു.
യാക്കോബായ സഭാ വൈദികരുടെ ശാപം ഏറ്റുവാങ്ങി ഈ സര്‍ക്കാരിന് തുടര്‍ന്ന് അധികാരത്തില്‍ വരാനാവില്ലെന്നാണ് സമര സമിതി പറഞ്ഞു.
പള്ളിത്തര്‍ക്കത്തില്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ തന്നെ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫാ. തോമസ് മാര്‍ അലക്‌സന്ത്രിയോസ് പറഞ്ഞു.
പൊലീസ് പിന്തുണയോടെ പള്ളികള്‍ പിടിച്ചെടുക്കാന്‍ സഹായിച്ചതിന് വരും ദിവസങ്ങളില്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നും സമര സമിതി അറിയിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക