തിരുവനന്തപുരം: എലിപ്പനിപ്രതിരോധ മരുന്നിനെതിരെ വ്യാജ പ്രചരണം നടത്തിയതിന് ജേക്കബ് വടക്കുംഞ്ചേരിയെ അറസ്റ്റ് ചെയ്തു. ഡി.ജി.പിയുടെ നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡി.ജി.പിയുടെ നിര്‍ദേശപ്രകാരമാണ് ജേക്കബ് വടക്കുംചേരിക്കെതിരേ പൊലീസ് കേസെടുത്തിരുന്നത്.
ചമ്പക്കരയിലെ ജേക്കബ് വടക്കുംഞ്ചേരിയുടെ ഓഫീസില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി ഡി.ജി.പിക്ക് കത്തു നല്‍കിയിരുന്നു. മന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്.
മുന്‍പും രോഗപ്രതിരോധ മരുന്നുകള്‍ക്കെതിരേ വഴി പ്രചരണം നടത്തി വിവാദത്തില്‍ ഉള്‍പ്പെട്ടയാളാണ് ജേക്കബ് വടക്കുംഞ്ചേരി. സമാനമായ കേസുകള്‍ ഇയാള്‍ക്കെതിരേ മുന്‍പും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.