| Wednesday, 22nd January 2020, 8:46 am

ജേക്കബ് തോമസിനെ തരംതാഴ്ത്തി: നിരന്തര ചട്ടലംഘനം മൂലമെന്ന് സംസ്ഥാന സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ തരംതാഴ്ത്തല്‍ നടപടി. ഡി.ജി.പി. റാങ്കിലുണ്ടായിരുന്ന ജേക്കബ് തോമസിനെ എ.ഡി.ജി.പി.യാക്കിയാണ് തരംതാഴ്ത്തിയത്. നിരന്തരമായി ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ നടപടി. വിവിധ കേസുകളില്‍ പെടുന്നതും തരംതാഴ്ത്തലിനു കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍ അനുസരിച്ചാണ് തരംതാഴ്ത്തല്‍ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന സര്‍ക്കാര്‍ അറിയിച്ചു.

സര്‍വീസിലിരിക്കേ പുസ്തകമെഴുതിയത് ചട്ടലംഘനമാണെന്ന് മുന്‍പ് കണ്ടെത്തിയിരുന്നു.’സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന് പേരില്‍ പുസ്തകം എഴുതിയതും ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ചതും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനെ തരംതാഴ്ത്തുന്നത് ഗൗരവകരമായ ചര്‍ച്ചകള്‍ക്കാണ് വഴിവെക്കുന്നത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഉന്നതസ്ഥാനത്തുള്ള ഉദ്യോഗസ്ഥനെതിരെ തരംതാഴ്ത്തല്‍ നടപടികള്‍ സ്വീകരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മെയ് 31ന് സര്‍വീസില്‍ നിന്നും വിരമിക്കാനിരിക്കുകയാണ് ജേക്കബ് തോമസ്. സംസ്ഥാന സര്‍ക്കാരിന്റെ നടപടി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാന്‍ എ.ഡി.ജി.പി.യായിട്ടായിരിക്കും വിരമിക്കേണ്ടി വരിക.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രണ്ട് വര്‍ഷത്തോളമായി സസ്‌പെന്‍ഷനലിയാരുന്ന ജേക്കബ് തോമസിനെ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് തിരിച്ചെടുത്തത്. എന്നാല്‍ സേനക്ക് പുറത്ത മെറ്റല്‍ ആന്റ് സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് മാനേജിങ് ഡയറക്ടര്‍ ആയിട്ടായിരുന്നു നിയമനം.

DoolNews Video

We use cookies to give you the best possible experience. Learn more