| Friday, 21st December 2018, 8:43 am

കേന്ദ്രാനുമതി ലഭിച്ചില്ല; ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സസ്‌പെന്‍ഷനിലുള്ള ഡി.ജി.പി ജേക്കബ് തോമസിനെ വീണ്ടും സസ്‌പെന്‍ഡ് ചെയതു. ഇത് മൂന്നാം തവണയാണ് ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്. ഡ്രഡ്ജര്‍ വാങ്ങിയതില്‍ അഴിമതി ഉണ്ടെന്ന വിജലന്‍സ് റിപ്പോര്‍ട്ടിലെ കണ്ടത്തലിനെ തുടര്‍ന്ന് ആറുമാസത്തേക്കാണ് സസ്‌പെന്‍ഷന്‍.

ജേക്കബ് തോമസിന് എതിരായ അന്വേഷണത്തിന് കഴിഞ്ഞയാഴ്ചയാണ് മുഖ്യമന്ത്രി ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം ജേക്കബ് തോമസിന്റെ ഒരു വര്‍ഷമുള്ള സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഇതിന് ഇടയാണ് പുതിയ നടപടി.

എന്നാല്‍ സസ്‌പെന്‍ഷന് കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. ജേക്കബ് തോമസിന്റെ നേരത്തെയുള്ള സസ്പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ വീണ്ടും കാലാവധി നീട്ടണമെങ്കില്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ അനുമതി വേണം. കാലാവധി നീട്ടാന്‍ അപേക്ഷിച്ചിരുന്നെങ്കിലും മറുപടി ലഭിച്ചിട്ടില്ല.

Also Read  കോതമംഗലം പള്ളിത്തര്‍ക്കം; ആരാധന നടത്താതെ പിന്മാറില്ലെന്ന് റമ്പാന്‍; രണ്ടാം ദിവസവും സംഘര്‍ഷം തുടരുന്നു.

ഇതിനെ തുടര്‍ന്നാണ് വീണ്ടും സസ്‌പെന്‍ഡ് ചെയ്ത് അനുമതിക്കായി അപേക്ഷ അയച്ചിരിക്കുന്നത്. ഈ മാസം 20ന് ജേക്കബ് തോമസിന്റെ സസ്പെന്‍ഷന്‍ കാലാവധി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയത്. തുടര്‍ന്നായികരുന്നു സസ്പെന്‍ഷന്‍ നീട്ടണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചത്.

ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ സംസാരിക്കവെ സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ചതിനെ തുടര്‍ന്നായിരുന്നു ജേക്കബ് തോമസിന് നേരത്തെ സസ്പെന്‍ഷന്‍ ലഭിച്ചത്.

സര്‍ക്കാരിന്റെ അനുമതിയില്ലാതെ പുസ്തകമെഴുതിയെന്ന് കാണിച്ച് ജേക്കബ് തോമസിനെ രണ്ടാമതും സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. സംസ്ഥാനത്ത് അപൂര്‍വ്വമായാണ് ഒരു ഉദ്യോഗസ്ഥന്‍ സസ്‌പെന്‍ഷനുമേല്‍ വീണ്ടും സസ്‌പെന്‍ഷന്‍ നേരിട്ടത്.

DoolNews Video

We use cookies to give you the best possible experience. Learn more