ജേക്കബ് തോമസ് അവധി ഒരു മാസത്തേക്ക് കൂടി നീട്ടി; തീരുമാനം സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമെന്ന് സൂചന
Daily News
ജേക്കബ് തോമസ് അവധി ഒരു മാസത്തേക്ക് കൂടി നീട്ടി; തീരുമാനം സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമെന്ന് സൂചന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st June 2017, 8:43 am

 

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് അവധി ഒരു മാസത്തേക്ക് കൂടി നീട്ടി. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് അവധി വീണ്ടും നീട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അവധിയുടെ കാലാവധി ഇന്ന് തീരാനിരിക്കെയാണ് വീണ്ടും ജേക്കബ് തോമസ് അവധി നീട്ടിയിരിക്കുന്നത്.


Also read പട്ടാപകല്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്കുനേരെ യുവാവിന്റെ അക്രമം; അക്രമണത്തെ പ്രതിരോധിച്ച് പെണ്‍കുട്ടി; ഒടുവില്‍ യുവാവ് പൊലീസിന്റെ പിടിയില്‍


വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് രണ്ടു മാസം മുമ്പായിരുന്നു ജേക്കബ് തോമസ് അവധിയെടുത്തിരുന്നത്. ഒരുമാസത്തേക്ക് അവധിയെടുത്ത ജേക്കബ് തോമസ് പിന്നീട് ഒരു മാസം കൂടി അവധി നീട്ടുകയായിരുന്നു.

ഇന്നലെയാണ് ജേക്കബ് തോമസ് അവധി വീണ്ടും ഒരു മാസത്തേക്കു കൂടി നീട്ടാനുള്ള അപേക്ഷ നല്‍കിയത്. നേരത്തെ വിജിലന്‍സിന് എതിരെ ഹൈക്കോടതി തുടര്‍ച്ചയായി വിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു തീരുമാനമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.


Dont miss ‘അവസര വാദമേ നിന്റെ പേരോ അര്‍ണബ്’; അര്‍ണബിനെ തിരിഞ്ഞു കൊത്തി പഴയ നിലപാടുകള്‍; ഇരട്ടത്താപ്പിന്റെ മുഖം തുറന്നു കാട്ടുന്ന വീഡിയോ വൈറലാകുന്നു