| Saturday, 4th February 2017, 2:12 pm

ഞാന്‍ നില്‍ക്കുന്നത് നന്മയുടെ നടുവില്‍: മുഖ്യമന്ത്രി ഭംഗിയായി എല്ലാം പറഞ്ഞു : ഇനി വിശദീകരണം വേണ്ടെന്നും ജേക്കബ്ബ് തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം : താന്‍ നില്‍ക്കുന്ന്ത നന്മയുടെ നടുവിലാണെന്നും കൂടുതല്‍ കുഴപ്പങ്ങളൊന്നും ഇല്ലെന്നും വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ്ബ് തോമസ്.

ഞാന്‍ എന്റെ ഓഫീസില്‍ ഇരുന്ന് ജോലി ചെയ്യുകയാണ്. അതിന് ഒരു തടസവും ഇല്ല. ജേക്കബ് തോമസിനെ സര്‍വീസില്‍നിന്നും മാറ്റി നിര്‍ത്തുന്ന നടപടികള്‍ സ്വീകരിക്കണമെന്ന വിഎസിന്റെ ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാവര്‍ക്കും മനസിലാകുന്ന വിധത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടുണ്ടെന്നും കൂടുതല്‍ വിശദീകരണം ആവശ്യമില്ലെന്നുമായിരുന്നു വിജിലന്‍സ് ഡയറക്ടറുടെ മറുപടി.

ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരായ കേസുകളുടെ സ്ഥിതിയെ കുറിച്ച് ചോദിച്ചപ്പോള്‍ കേരളത്തില്‍ ഇപ്പോള്‍ 655 കേസുകള്‍ വിജിലന്‍സ് അന്വേഷിക്കുന്നുണ്ട് 10,000 പരാതികള്‍ ലഭിച്ചിട്ടുണ്ട് ഇതില്‍ എല്ലാ തരത്തിലുള്ള ആളുകളും ഉണ്ടാകാമെന്നും വിജിലന്‍സ് ഡയറക്ടര്‍ പറഞ്ഞു.


Dont Miss നദീര്‍ മാവോയിസ്റ്റല്ല, പൊലീസ് കള്ളപ്രചരണം നടത്തുകയാണെന്ന് മാവോയിസ്റ്റ് പത്രക്കുറിപ്പ്


തുറമുഖ വകുപ്പിനു ഡ്രജര്‍ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ടു ജേക്കബ് തോമസിനെ തല്‍സ്ഥാനത്തുനിന്നു മാറ്റി ഉന്നതതല അന്വേഷണം നടത്തണമെന്ന ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശയിന്മേല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം തേടിയ വിഷയത്തില്‍ പിണറായി വിജയന്‍ രാവിലെ നിലപാട് വ്യക്തമാക്കിയിരുന്നു.

വിജിലന്‍സ് ഡയക്ടര്‍ ജേക്കബ്ബ് തോമസില്‍ സര്‍ക്കാരിന് പൂര്‍ണവിശ്വാസമുണ്ടെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. സര്‍ക്കാരിന് വിശ്വാസമില്ലാത്ത ആള്‍ ഡയരക്ടര്‍ സ്ഥാനത്ത് തുടരില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ സ്വകാര്യ കമ്പനിയുമായി ഒത്തുകളിച്ചു ഡ്രജര്‍ വാങ്ങിയതില്‍ സര്‍ക്കാരിനു 14.96 കോടി രൂപ നഷ്ടം വരുത്തിയെന്ന ധന അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാമിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

We use cookies to give you the best possible experience. Learn more