| Thursday, 4th July 2019, 5:44 pm

വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തുന്ന ആര്‍.എസ്.എസ് വേദിയില്‍ ജേക്കബ്ബ് തോമസ് അദ്ധ്യക്ഷനായെത്തുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആര്‍.എസ്.എസുമായി 23 വര്‍ഷത്തെ അടുപ്പമുണ്ടെന്നും സാംസ്‌ക്കാരിക സംഘടനയാണ് എന്നും പറഞ്ഞ മുന്‍ വിജിലന്‍സ് ഡയറക്ടറും ഡി.ജി.പിയുമായിരുന്ന ജേക്കബ്ബ് തോമസ് ആര്‍.എസ്.എസ് വേദിയില്‍ അദ്ധ്യക്ഷനാവുന്നു. കൊച്ചി കാക്കനാടുവെച്ച് നടക്കുന്ന ശ്രീ ഗുരുപൂജ ഗുരു ദക്ഷിണ മഹോത്സവ ചടങ്ങിലാണ് ജേക്കബ് തോമസ് ഐ.പി.എസ് പങ്കെടുക്കുന്നത്.ജൂലൈ 18ന് വൈകിട്ട് മാവേലിപുരത്തെ എം.ആര്‍.എ ഹാളിലാണ് പരിപാടി നടക്കുന്നത്.

ആര്‍.എസ്.എസ് ഐ.ടി മിലാനാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആര്‍.എസ്.എസ് സംസ്ഥാന വിദ്യാര്‍ഥി കോര്‍ഡിനേറ്റര്‍ വല്‍സന്‍ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തുന്ന ചടങ്ങില്‍ ജേക്കബ് തോമസ് അധ്യക്ഷനാവും.

ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസുകാരുടെ സംഘടനയാണ് ആര്‍.എസ്.എസ് ഐ.ടി മിലാന്‍. ആര്‍.എസ്.എസ് ഡ്രസ് കോഡ് ഇവര്‍ക്ക് ബാധകമല്ല. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, പാലക്കാട്, കോഴിക്കോട് നഗരങ്ങളിലാണ് ഐ.ടി മിലാന്‍ ശാഖകകളുള്ളത്.

We use cookies to give you the best possible experience. Learn more