സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ജേക്കബ് ഗ്രൂപ്പിനു സീറ്റു നല്കിയാല് കനത്ത വിലനല്‍കേണ്ടിവരുമെന്നും പോസ്റ്ററുകള്‍ മുന്നറിയിപ്പു നല്കുന്നു.
അങ്കമാലി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നാണ് പോസ്റ്ററിലൂടെ ആവശ്യപ്പെടുന്നത്. അങ്കമാലി സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് ജേക്കബ് വിഭാഗം കോണ്‍ഗ്രസിനെ സമീപിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അങ്കമാലി സീറ്റു നല്‍കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നാണ് ജേക്കബ് ഗ്രൂപ്പിന്റെ നിലപാട്.