Advertisement
Entertainment news
ഇനി പള്ളിമുറ്റത്ത് ജാക്‌സണ്‍ ബസാര്‍ യൂത്തിന്റെ പെരുന്നാള്‍; ആദ്യ ഗാനം പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 24, 01:44 pm
Monday, 24th April 2023, 7:14 pm

നൂറുകണക്കിനാളുകളുടെ മധ്യത്തില്‍ ട്രംപെറ്റ് വായിക്കുന്ന ജാഫര്‍ ഇടുക്കിയും ഒപ്പം ലുക്മാനും. ജാക്‌സണ്‍ ബസാര്‍ യൂത്തിലെ പള്ളി പെരുന്നാള്‍ ഗാനം പുറത്തിറങ്ങി . കെട്ടിലും മട്ടിലും ഒരു കളര്‍ ഫുള്‍ എന്റര്‍ടെയ്‌നര്‍ വാഗ്ദാനം ചെയ്യുന്ന രീതിയിലാണ് പാട്ട് ഒരുക്കിയിരിക്കുന്നത് .

നവാഗതനായ ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. സുഹൈല്‍ കോയയുടെ വരികള്‍ മത്തായി സുനിലും,ഗോവിന്ദ് വസന്തയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത് .

ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയ നിര്‍മാണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ലുക്മാന്‍ അവറാന്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ചിന്നു ചാന്ദിനി, അഭിരാം രാധാകൃഷ്ണന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഉസ്മാന്‍ മാരാത്തിന്റെ രചനയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണന്‍ പട്ടേരിയാണ് നിര്‍വഹിക്കുന്നത്.

അപ്പു.എന്‍.ഭട്ടതിരി, ഷൈജാസ് എന്നിവര്‍ ചേര്‍ന്നാണ് ജാക്സണ്‍ ബസാര്‍ യൂത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത്.

സഹനിര്‍മാണം – ഷാഫി വലിയപറമ്പ, ഡോ. സല്‍മാന്‍,( ക്യാം-എറാ ക്യുറേറ്റേഴ്സ് ) ലൈന്‍ പ്രൊഡ്യൂസര്‍ – ഹാരിസ് ദേശം (ഇമാജിന്‍ സിനിമാസ്), എക്സിക്ര്യൂട്ടീവ് പ്രൊഡ്യൂസഴ്സ് – അമീന്‍ അഫ്സല്‍, ശംസുദ്ധീന്‍ എംടി.

പ്രൊഡക്ഷന്‍ ഡിസൈനര്‍ – അനീസ് നാടോടി, സ്റ്റീല്‍സ് – രോഹിത്ത് കെ എസ്, മേക്കപ്പ് – ഹക്കീം കബീര്‍, ടൈറ്റില്‍ ഡിസൈന്‍ – പോപ്‌കോണ്‍, പരസ്യകല – യെല്ലോ ടൂത്ത്, സ്റ്റണ്ട് – ഫീനിക്സ് പ്രഭു, മാഫിയ ശശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – റിന്നി ദിവാകര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ഷിന്റോ വടക്കേക്കര, സഞ്ജു അമ്പാടി, വിതരണം – സെന്‍ട്രല്‍ പിക്ചേഴ്സ് റിലീസ്.

content highlight: jackson bazar youth first song