ഒക്ടടോബറില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ക്രിക്കറ്റ് ലോകം. നാല് വര്‍ഷത്തിന് ശേഷമെത്തുന്ന ലോകകപ്പ് മാമങ്കത്തിനായി ആരാധകരും ടീമുകളും കച്ചക്കെട്ടി ഒരുങ്ങുകയാണ്.
ഒരുപാട് പ്രതീക്ഷകളുമായാണ് ലോകകപ്പിനായി ഓരോ ടീമും തയ്യാറെടുക്കുന്നത്. ഇന്ത്യയില്‍ വെച്ചാണ് ഇത്തവണ ലോകകപ്പ് അരങ്ങേറുന്നത്. എല്ലാ ടീമിലും മികച്ച ഒരുപാട് താരങ്ങളുണ്ട്. താരങ്ങളെല്ലാം അവസരത്തിനൊത്തുയരുകയും മികച്ച ടീം കോമ്പിനേഷന്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ടീമുകള്‍ക്ക് കിരീടത്തിലേക്കെത്താന്‍ സാധിക്കും.
ടൂര്‍ണമെന്റില്‍ ആരാവും ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാരാകുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടറായ ജാക്വസ് കാല്ലിസ്. ലോകകപ്പില്‍ എന്തൊക്കെ സംഭവിക്കുമെന്നും ആരൊക്കെ വാഴുമെന്നുമുള്ള ചര്‍ച്ചകളും പ്രവചനങ്ങളും ഇപ്പോള്‍ സജീവമാണ്.
ഇംഗ്ലണ്ട് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ജോസ് ബട്‌ലറാണ് ഇത്തവണ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുക എന്നാണ് കാല്ലിസ് പറയുന്നത്. ഫോമായാല്‍ എതിരാളികള്‍ക്ക് നാശം വിതക്കാന്‍ പ്രാപ്തിയുള്ള നിലവില്‍ ലോകക്രിക്കറ്റില്‍ തന്നെ ഏറ്റവും ഡെയ്ഞ്ചറായ ബാറ്റര്‍മാരില്‍ ഒരാളാണ് ബട്‌ലര്‍. ഈ ലോകകപ്പ് ഇംഗ്ലണ്ടിനും ബട്ട്‌ലറിനും മികച്ച ലോകകപ്പായിരിക്കുമെന്നും കാല്ലിസ് പറയുന്നു.
‘ജോസ് ബട്ലറായിരിക്കും വരാനിരിക്കുന്ന ലോകകപ്പിലെ ടോപ്സ്‌കോററെന്നു ഞാന്‍ കരുതുന്നു. ബാഹ്യമായൊരു പ്രെഡിക്ഷന്‍ മാത്രമാണ്, പക്ഷെ ഇന്ത്യയിലെ സാഹചര്യങ്ങളില്‍ ബട്ലറിനും ഇംഗ്ലണ്ട് ടീമിനും മികച്ചൊരു ലോകകപ്പായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. ബട്ലറായിരിക്കും ഈ ലോകകപ്പില്‍ വേറിട്ടു നില്‍ക്കുന്ന താരമെന്നു താന്‍ പ്രതീക്ഷിക്കുന്നു,’ കാല്ലിസ് വ്യക്തമാക്കി.
ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ ബട്‌ലര്‍ ഇംഗ്ലണ്ടിന്റെ തുറുപ്പിചീട്ടുകളിലൊന്നാണ്. 2022 ഐ.പി.എല്ലില്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത് ആ ഇംഗ്ലണ്ട് നായകനാണ്.
ഇന്ത്യന്‍ ഇതിഹാസ താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, യുവ സൂപ്പര്‍താരം ശുഭ്മന്‍ ഗില്‍ എന്നിവര്‍ മികച്ച പ്രകടനം നടത്തി ടോപ് സ്‌കോറര്‍ ആകാന്‍ കെല്‍പുള്ള താരങ്ങളാണ്. ഓസീസിന്റെ ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത്, എന്നിവരും ഈ കോമ്പിറ്റേഷനിലുണ്ടാകും.
പാകിസ്ഥാന്റെ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരും, ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്ക്, എന്നിവരും ടോപ് സ്‌കോറാറാകുനുള്ള മത്സരത്തിലുണ്ടാകും.
Content Highlight: Jack Kallis Predicts the top scrorer ot the Worldcup