കഴിഞ്ഞ ദിവസം ബെല്‍ജിയം സൂപ്പര്‍ താരം ഈഡന്‍ ഹസാര്‍ഡ് ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. താരത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് സൂപ്പര്‍ താരം ജാക്ക് ഗ്രീലിഷ്.
ഗോട്ടുകളില്‍ ഒരാള്‍ എന്നാണ് ഗ്രീലിഷ് ഹസാര്‍ഡിനെ വിശേഷിപ്പിച്ചത്. ചെല്‍സി എഫ്.സി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഹസാര്‍ഡിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു ഗ്രീലിഷ് താരത്തെ പ്രശംസിച്ചത്.
സോഷ്യല്‍ മീഡിയയിലൂടെയാണ് ഹസാര്‍ഡ് തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മഡ്രിഡിന് വേണ്ടി കളിക്കുകയായിരുന്നു താരം.
‘നിങ്ങള്‍ നിങ്ങളെത്തന്നെ ശ്രദ്ധിക്കുക, എന്നിട്ട് യഥാര്‍ത്ഥ സമയമാകുമ്പോള്‍ നിര്‍ത്താന്‍ പറയുക. 16 വര്‍ഷത്തിനിടയില്‍ 700 മത്സരങ്ങള്‍ കളിച്ചതിന് ശേഷം പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കാന്‍ ഞാന്‍ തീരുമാനിക്കുകയാണ്. ലോകത്തിലെ പല ഗ്രൗണ്ടുകളില്‍ കളിച്ച് എന്റെ സ്വപനങ്ങള്‍ സാക്ഷാത്കരിച്ചു.
കരിയറില്‍ ഒരുപാട് മികച്ച പരിശീലകരെയും കളിക്കാരെയും കണ്ടുമുട്ടാന്‍ ഭാഗ്യം ലഭിച്ചു. മികച്ച നിമിഷങ്ങള്‍ സമ്മാനിച്ച എല്ലാവര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു. എല്ലാവരെയും ഒരുപാട് മിസ് ചെയ്യും.
ലോസ്‌ക്, ചെല്‍സി, റയല്‍ മാഡ്രിഡ് അങ്ങനെ ഞാന്‍ കളിച്ചിട്ടുള്ള എല്ലാ ക്ലബ്ബുകളോടും നന്ദി രേഖപ്പെടുത്തുകയാണ്. അവസാനമായിട്ട്, എന്റെ കളി ആസ്വദിച്ച, എനിക്ക് പ്രോത്സാഹനം നല്‍കിയ എന്റെ എല്ലാ ആരാധകര്‍ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുകയാണ്,’ ഹസാര്‍ഡ് ട്വിറ്ററില്‍ കുറിച്ചു.
View this post on Instagram
ചെല്‍സിയില്‍ നിന്ന് റയലിലെത്തിയതിന് ശേഷം 76 മത്സങ്ങളിലാണ് താരം ക്ലബ്ബിനായി ബൂട്ടുകെട്ടിയത്. അതേസമയം, 2022 ഫിഫ ലോകകപ്പില്‍ ബെല്‍ജിയം പുറത്തായതിന് പിന്നാലെ താരം അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ക്രൊയേഷ്യയോട് സമനില വഴങ്ങിയതോടെ ബെല്‍ജിയം ലോകകപ്പില്‍ നിന്ന് പുറത്താവുകയായിരുന്നു. ദേശീയ ടീമിന് വേണ്ടി ഇതുവരെ 126 മത്സരങ്ങളില്‍ നിന്ന് 33 ഗോളുകള്‍ താരം നേടിയിട്ടുണ്ട്.
2014, 2018, 2022 ലോകകപ്പുകളിലാണ് ഹസാര്‍ഡ് ബെല്‍ജിയം ടീമിനൊപ്പം കളിച്ചത്. ഖത്തര്‍ ലോകകപ്പില്‍ മികച്ച ഫോമില്‍ കളിക്കാന്‍ സാധിക്കാത്തതിനാലാണ് താരം പെട്ടെന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
Content Highlights: Jack Grealish praises Eden Hazard