ഫുട്‌ബോള്‍ മത്സരങ്ങളില്‍ കളി ആവേശത്തിലാകുമ്പോള്‍ അടി നടക്കുന്നത് സ്വാഭവികമായ കാര്യമാണ്. ലോകത്തിലെ ഏറ്റവും അഗ്രസീവായ ഗെയിമുകളിലൊന്നാണ് ഫുട്‌ബോള്‍. ഇതി പലപ്പോഴും കയ്യാംകളിയില്‍ കലാശിക്കാറുണ്ട്.
മിക്ക അടികളും ഗ്രൗണ്ടുകളില്‍ തന്നെ തീരാറുണ്ട് എന്നത് ഫുട്‌ബോളിനെ മനോഹരമാക്കുന്നു. ഇപ്പോഴിതാ ഗ്രൗണ്ടില്‍ വെച്ച് അടികൂടി ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയാകുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി മുന്നേറ്റക്കാരനായ ഇംഗ്ലണ്ട് താരവുമായ ജാക് ഗ്രീലിഷും മെക്സിക്കന്‍ ഗോള്‍കീപ്പറായ ഗില്ലര്‍മോ ഒച്ചോവോയും.
കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ സിറ്റിയും ക്ലബ്ബ് അമേരിക്കയും തമ്മില്‍ നടന്ന സൗഹൃദമത്സരത്തിനിടെയാണ് രണ്ട് താരങ്ങളും കൊമ്പുകോര്‍ത്തത്. മത്സരത്തിന്റെ ആദ്യപകുതിയിലാണ് സംഭവം നടന്നത്. ഗോളിനായി നടത്തിയ ശ്രമം പരാജയപ്പെട്ട് നിലത്ത് വീണ് കിടന്ന ജാക്ക് ഗ്രീലിഷിന് എഴുന്നേല്‍ക്കാന്‍ വേണ്ടി ഒച്ചോവ കൈ നല്‍കിയെങ്കിലും ഇംഗ്ലണ്ട് താരം അതിനോട് രൂക്ഷമായാണ് പ്രതികരിച്ചത്. അതിനു ശേഷം രണ്ടു താരങ്ങളും തമ്മില്‍ കയ്യാങ്കളി നടത്തുകയും സഹതാരങ്ങളെത്തി പിടിച്ചുമാറ്റുകയുമായിരുന്നു.
ഒച്ചോവയുമായുണ്ടായ പ്രശ്നത്തിന് ശേഷം ജാക്ക് ഗ്രീലിഷിന് മത്സരം അത്ര സുഖകരമായിരുന്നില്ല. എതിരാളികളില്‍ നിന്നും തുടര്‍ച്ചയായി കടുത്ത ഫൗളുകള്‍ ഇംഗ്ലണ്ട് താരം ഏറ്റുവാങ്ങി. 51ാം മിനുട്ടില്‍ ഒരു കടുത്ത ഫൗള്‍ നടത്തിയതിന് ക്ലബ്ബ് അമേരിക്ക പ്രതിരോധതാരം ബ്രൂണോ വാല്‍ഡെസിന് കാര്‍ഡ് ലഭിക്കുകയും ചെയ്തിരുന്നു.
മത്സരത്തില്‍ ക്ലബ് അമേരിക്കക്കെതിരെ മാഞ്ചസ്റ്റര്‍ സിറ്റിയാണ് വിജയം നേടിയത്. കെവിന്‍ ഡി ബ്രൂയ്ന്‍ നേടിയ ഇരട്ടഗോളുകളില്‍ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം കുറിച്ച മാഞ്ചസ്റ്റര്‍ സിറ്റി ജൂലൈ ഇരുപത്തിനാലിനു നടക്കുന്ന അടുത്ത മത്സരത്തില്‍ ജര്‍മന്‍ ക്ലബായ ബയേണ്‍ മ്യൂണിക്കിനെയാണ് നേരിടുന്നത്.
Content Highlights: Jack Grealish and Ochova fight in ground