ന്യൂദല്‍ഹി: ജെ.എന്‍.യുവില്‍ നിന്നും എസ്.എഫ്.ഐ ഘടകത്തെ പിരിച്ചുവിട്ടു. എസ്.എഫ്.ഐ ദല്‍ഹി സംസ്ഥാന കമ്മിറ്റിയില്‍ ആണ് തീരുമാനമുണ്ടായത്. അഡ്‌ഹോക് കമ്മിറ്റി ഉണ്ടാക്കാനും യൂണിറ്റില്‍ തീരുമാനമായി.
കേന്ദ്രകമ്മിറ്റിയംഗമായ റോഷന്‍ കിഷോറിനെ സംഘടനയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. ഇതിനുപുറമെ മുന്‍ യൂണിറ്റ് പ്രസിഡന്റായിരുന്ന പി.കെ ആനന്ദ് ഉള്‍പ്പെടെ മൂന്ന് പേരെയും പുറത്താക്കി.
സി.പി.ഐ.എമ്മിനെതിരെ ജെ.എന്‍.യു എസ്.എഫ്.ഐ യൂണിറ്റിന്റെ പ്രമേയം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. യു.പി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിനെതിരെയിരുന്നു പ്രമേയം.
പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാനുള്ള പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം സി.പി.ഐ.എം ജെ.എന്‍.യു ബ്രാഞ്ചില്‍ നിന്നും 15 അംഗങ്ങള്‍ രാജിവെച്ചിരുന്നു. 17 അംഗങ്ങളാണ് ബ്രാഞ്ച് കമ്മിറ്റിയില്‍ ആകെയുള്ളത്. രാജിവെച്ചവരില്‍ ദല്‍ഹി എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് റോഷന്‍ കിഷോറും ഉണ്ടായിരുന്നു.
എസ്.എഫ്.ഐ ദേശീയനേതൃത്വത്തിനെതിരെ കഴിഞ്ഞദിവസമാണ് ജെ.എന്‍.യു ഘടകം രംഗത്തെത്തിയത്. ടി.പി ചന്ദ്രശേഖരന്‍ വധത്തിലും എം.എം മണിയുടെ വിവാദ പ്രസംഗത്തിലും എസ്.എഫ്.ഐ മൗനം പാലിച്ചെന്നാണ് ജെ.എന്‍.യു യൂണിറ്റ് പറയുന്നത്.
സി.പി.ഐ.എമ്മിന്റെ പല നിലപാടുകള്‍ക്കെതിരെയും പ്രതികരിക്കാന്‍ എസ്.എഫ്.ഐയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും സി.പി.ഐ.എമ്മില്‍ സംഘടനാപ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നെന്നും ജെ.എന്‍.യു ആരോപിച്ചിരുന്നു.
പാര്‍ട്ടി സമീപനത്തെ പല വിഷയത്തിലും ചോദ്യം ചെയ്യാനോ അതിനെതിരെ പ്രതികരിക്കാനോ എസ്.എഫ്.ഐ ശ്രമിച്ചിട്ടില്ലെന്നും പല വിഷയത്തിലും എസ്.എഫ്.ഐ മൗനം പാലിക്കുകയായിരുന്നെന്നും ജെ.എന്‍.യു കുറ്റപ്പെടുത്തിയിരുന്നു.
എസ്.എഫ്.ഐ ജെ.എന്‍.യു ഘടകം പുറത്തിറക്കിയ വിവാദ പ്രമേയം: