| Sunday, 8th July 2012, 10:32 am

എസ്.എഫ്.ഐ ദേശീയനേതൃത്വത്തിനെതിരെ ജെ.എന്‍.യു ഘടകം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എസ്.എഫ്.ഐ ദേശീയനേതൃത്വത്തിനെതിരെ ജെ.എന്‍.യു ഘടകം രംഗത്ത്. ടി.പി ചന്ദ്രശേഖരന്‍ വധത്തിലും എം.എം മണിയുടെ വിവാദ പ്രസംഗത്തിലും എസ്.എഫ്.ഐ മൗനം പാലിച്ചെന്നാണ് ജെ.എന്‍.യു യൂണിറ്റ് പറയുന്നത്.

സി.പി.ഐ.എമ്മിന്റെ പല നിലപാടുകള്‍ക്കെതിരെയും പ്രതികരിക്കാന്‍ എസ്.എഫ്.ഐയ്ക്ക് കഴിഞ്ഞിട്ടില്ല. സി.പി.ഐ.എമ്മില്‍ സംഘടനാപ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നെന്നും ജെ.എന്‍.യു ആരോപിച്ചിട്ടുണ്ട്. എസ്.എഫ്.ഐക്ക് രാഷ്ട്രീയപരമായി വീഴ്ചപറ്റി.

പാര്‍ട്ടി സമീപനത്തെ പല വിഷയത്തിലും ചോദ്യം ചെയ്യാനോ അതിനെതിരെ പ്രതികരിക്കാനോ എസ്.എഫ്.ഐ ശ്രമിച്ചിട്ടില്ല. പല വിഷയത്തിലും എസ്.എഫ്.ഐ മൗനം പാലിക്കുകയായിരുന്നെന്നും ജെ.എന്‍.യു കുറ്റപ്പെടുത്തുന്നു.

പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാനുള്ള പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം സി.പി.ഐ.എം ജെ.എന്‍.യു ബ്രാഞ്ചില്‍ നിന്നും 15 അംഗങ്ങള്‍ രാജിവെച്ചിരുന്നു. 17 അംഗങ്ങളാണ് ബ്രാഞ്ച് കമ്മിറ്റിയില്‍ ആകെയുള്ളത്. രാജിവെച്ചവരില്‍ ദല്‍ഹി എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് റോഷന്‍ കിഷോര്‍, വൈസ് പ്രസിഡന്റുമാരായ സിസോ ദാസ് ഗുപ്ത, പി.കെ ആനന്ദ് എന്നിവരുമുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more