| Thursday, 5th September 2019, 10:52 am

പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നത് യുദ്ധമാണെങ്കില്‍ ഇന്ത്യ അതിന് തയ്യാറാണെന്ന് കരസേനാ മേധാവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാക്കിസ്ഥാനുമായി ഇന്ത്യ യുദ്ധത്തിന് തയ്യാറാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. ഭീകരവാദ പരിശീലന ക്യാമ്പുകള്‍ വീണ്ടും തുറക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറെടുക്കുകയാണെന്നും നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറ്റക്കാരെ കടത്തിവിടുകയാണെന്നും ബിപിന്‍ റാവത്ത് ആരോപിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലേക്ക് കഴിയാവുന്നത്ര ഭീകരവാദികളെ കടത്തിവിടാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുകയാണെന്ന് ചിനാര്‍ പൊലീസ് കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ കെ.ജി.എസ് ധില്ലണ്‍ അവകാശപ്പെട്ടിരുന്നു. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ രണ്ട് ലക്ഷ്‌കര്‍ ഇ തൊയ്ബ ഭീകരവാദികളെ പിടികൂടിയിട്ടുണ്ടെന്നും ധില്ലന്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കശ്മീരിനെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ബുധനാഴ്ച പാക് സൈന്യവും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കരസേനാ മേധാവിയുടെ പരാമര്‍ശം.

‘ പാക്കിസ്ഥാന് എന്താണ് താല്‍പര്യം അതിന് ഞാന്‍ തയ്യാറാണ്.’ റാവത്ത് പറഞ്ഞു. ‘ അവര്‍ക്ക് വേണ്ടത് ബാറ്റ് (ബോര്‍ഡര്‍ ആക്ഷന്‍ ടീം) ആണെങ്കില്‍ ഞാന്‍ തയ്യാര്‍. അവര്‍ക്ക് ഇന്ത്യയുമായി പരിമിതമായ നടപടികളാണ് വേണ്ടതെങ്കില്‍ ഞാന്‍ തയ്യാര്‍. അവര്‍ക്ക് ഇന്ത്യയുമായി യുദ്ധമാണ് വേണ്ടതെങ്കില്‍ ഇന്ത്യന്‍ സൈന്യവും തയ്യാര്‍.’ എന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പാക്കിസ്ഥാന്‍ സ്വയം തുറന്നുകാട്ടപ്പെട്ടിരിക്കുകയാണെന്നും റാവത്ത് പറഞ്ഞു. ‘ ഇന്ത്യയിലേക്ക് തങ്ങളല്ല തീവ്രവാദികളെ അയക്കുന്നതെന്നായിരുന്നു അവര്‍ ലോകത്തോട് പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ ഇപ്പോള്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നതില്‍ അവരുടെ പങ്ക് വെളിവാകുകയാണ്.’ റാവത്ത് പറഞ്ഞു.

We use cookies to give you the best possible experience. Learn more