ന്യൂദല്‍ഹി: ഇന്ത്യയില്‍ ഉടനീളം യു.എ.പി.എ ചുമത്തുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഐക്യരാഷ്ട്ര സഭ സ്ഥാനപതി മിഷേല്‍ ബേഷ്‌ലെറ്റ്. ജമ്മു കശ്മീരില്‍ ഇടയ്ക്കിടെ ആശയവിനിമയത്തിന് ഏര്‍പ്പെടുത്ത വിലക്കിനേയും അവര്‍ വിമര്‍ശിച്ചു.
ഏറ്റവും കൂടുതല്‍ പേര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് ജമ്മു കശ്മീരിലാണെന്നും മിഷേല്‍ ബേഷ്‌ലെറ്റ് പറഞ്ഞു.
പൊതുസമ്മേളനത്തിന് ഇന്ത്യന്‍ അധികാരികള്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയാണെന്നും ജമ്മു കശ്മീരില്‍ ആശയവിനിമയങ്ങള്‍ക്ക് ഇപ്പോഴും തടസങ്ങള്‍ ഉണ്ടെന്നും മിഷേല്‍ ചൂണ്ടിക്കാട്ടി.
” അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം വിനിയോഗിക്കുന്നതിനായി നൂറുകണക്കിന് ആളുകള്‍ തടങ്കലില്‍ തുടരുകയാണ്. മാധ്യമപ്രവര്‍ത്തകരുടെ മേല്‍ സമ്മര്‍ദ്ദം വര്‍ധിച്ചുവരികയാണ്,” മിഷേല്‍ പറഞ്ഞു.