ജെ.ഡി വാന്‍സ് യു.എസ് വൈസ് പ്രസിഡന്റ്; ചര്‍ച്ചയായി ഇന്ത്യന്‍ ബന്ധം
World News
ജെ.ഡി വാന്‍സ് യു.എസ് വൈസ് പ്രസിഡന്റ്; ചര്‍ച്ചയായി ഇന്ത്യന്‍ ബന്ധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th November 2024, 5:03 pm

വാഷിങ്ടണ്‍: 50ാമത് അമേരിക്കന്‍ വൈസ് പ്രസിഡന്റായി ജെ.ഡി വാന്‍സിനെ തെരഞ്ഞെടുത്തു. ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തനിക്ക് അദ്ദേഹത്തെ ആദ്യം അഭിനന്ദിക്കണമെന്നും ഇനി വാന്‍സിനെ വൈസ് പ്രസിഡന്റ് എന്ന് വിളിക്കാമെന്നും പറഞ്ഞാണ് ട്രംപ് വാന്‍സിനെ വേദിയിലേക്ക് ക്ഷണിച്ചത്. തുടര്‍ന്ന് തന്റെ ഇന്ത്യന്‍-അമേരിക്കന്‍ വംശജയായ ഭാര്യ ഉഷ വാന്‍സിനൊപ്പമാണ് ജെ.ഡി. ഇവാന്‍സ് സ്റ്റേജിലേക്കെത്തിയത്. പാം ബീച്ച് കൗണ്ടി കണ്‍വെന്‍ഷനില്‍ വെച്ചാണ്‌ ജെ.ഡി. ഇവാന്‍സിനെ ട്രംപ് വൈസ് പ്രസിഡന്റായി പ്രഖ്യാപിച്ചത്.

ആരാണ് ജെ.ഡി വാന്‍സ്

ജെയിംസ് ഡേവിഡ് വാന്‍സ് എന്ന ജെ.ഡി. വാന്‍സ് അമേരിക്കന്‍ രാഷ്ട്രീയ പ്രവര്‍ത്തകനും എഴുത്തുകാരനും യു.എസ്‌ മറൈന്‍ ഫോഴ്‌സിലെ മുന്‍ ഉദ്യോഗസ്ഥനുമാണ്. 2023 മുതല്‍ ഒഹായോവില്‍ നിന്നുള്ള ജൂിയര്‍ സ്‌റ്റേറ്റ് സെനറ്ററായിരുന്നു. 2022ലെ ഒഹായോവില്‍ നിന്നുള്ള യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് സെനറ്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് വാന്‍സ് സെനറ്റിലെത്തുന്നത്.

ആദ്യം ഡൊണാള്‍ഡ് ട്രംപിന്റെ വിമര്‍ശകനായിരുന്നു വാന്‍സ്. പിന്നീട് ട്രംപ് പ്രസിഡന്റായി ചുമതലയേറ്റതോടെ  അദ്ദേഹത്തിന്റെ ഇഷ്ടക്കാരനായി മാറുകയായിരുന്നു വാന്‍സ്.  2024 ജൂലൈയില്‍ ആണ് ട്രംപ് വാന്‍സിനെ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്.

ഇന്ത്യന്‍ ബന്ധം

നിയുക്ത അമേരിക്കന്‍ വൈസ് പ്രസിഡന്റായി ജെ.ഡി ഇവാന്‍സിനെ തെരഞ്ഞെടുത്തതോടെ അദ്ദേഹത്തിന്റെ ഭാര്യയായ ഉഷ ഇവാന്‍സും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. 2014ല്‍ ആണ് ഉഷയും ജെ.ഡി വാന്‍സും വിവാഹിതരാകുന്നത്. അമേരിക്കയില്‍ അഭിഭാഷകയായി ജോലി ചെയ്യുന്ന ഉഷയുടെ കുടുംബവേരുകള്‍ ആന്ധ്രാപ്രദേശിലാണ്.

Content Highlight: J.D Vance selected as new Vice president of America