| Friday, 28th September 2012, 12:00 pm

ഹര്‍ത്താല്‍ നടത്തുന്നവരെ സംഘടിതമായി കൈകാര്യം ചെയ്യേണ്ട സ്ഥിതി: ജെ.ബി കോശി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഹര്‍ത്താല്‍ നടത്തുന്നവരെ സംഘടിതമായി കൈകാര്യം ചെയ്യേണ്ട സ്ഥിതിയാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് ജെ.ബി കോശി.

ഹര്‍ത്താലിന്റെ പേരില്‍ ചിലര്‍ സംഘടിതമായി മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കുകയാണ്. ഹര്‍ത്താല്‍ നടത്തേണ്ടവരെ കൈകാര്യം ചെയ്യേണ്ട അവസ്ഥയിലെത്തി നില്‍ക്കുകയാണ് കാര്യങ്ങള്‍.[]

ഹര്‍ത്താലിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. സമരം ചെയ്യാത്തവരെ അതിനായി പ്രേരിപ്പിക്കാനാവില്ല എന്നും സ്വന്തം വാഹനം നിരത്തിലോടിക്കുന്നവരെ അതില്‍ നിന്ന് വിലക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.

എന്തെങ്കിലും വിഷയമുണ്ടാകുമ്പോഴേക്ക് സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും കൂടി ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നു. ആ ദിവസം റോഡിലിറങ്ങുന്നവരെ ഏതെല്ലാം രീതിയില്‍ കൈകാര്യം ചെയ്യാമോ അതെല്ലാം ചെയ്യുന്നു. ഇതൊന്നും നല്ല പ്രവണതയല്ലെന്നും കോശി പറഞ്ഞു.

മനുഷ്യാവകാശ കമ്മീഷന്‍ പത്തനംതിട്ടയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

We use cookies to give you the best possible experience. Learn more