അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഇയ്യോബിന്റെ പുസ്തകം നവംബര്‍ 7ന്. ഫഹദ് ഫാസില്‍, ജയസൂര്യ, ലാല്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെഅവതരിപ്പിക്കുന്ന പത്മപ്രിയ, ഇഷ ഷെര്‍വാനി, റീനു മാത്യൂസ്, ലെന എന്നിവരും വിവിധ വേഷങ്ങളില്‍ എത്തുന്നു.
സ്വാതന്ത്ര്യലബ്ദിക്കു മുമ്പുള്ള മൂന്നാറിലെ ഒരു പഴയകാല കഥയാണ് ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രം. ഒക്ടോബറിന് 30ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് പിന്നീട് മാറ്റുകയായിരുന്നു.
ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ചിത്രത്തിലെ രാവെ എന്നു തുടങ്ങുന്ന ഗാനം ഇപ്പോല്‍ തന്നെ ഹിറ്റായിക്കഴിഞ്ഞിരിക്കുന്നു. നേഹ എസ്.നായരും യാക്‌സെന്‍ ഗാരി പെരേരയും ചേര്‍ന്നാണ് ഇതിന്റെ സംഗീതം നല്‍കിയിരിക്കുന്നതി. നേഹയും ഹരിചരണ്‍ ശേഷാദ്രിയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നതും.
അമല്‍ നീരദ് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിങ് പ്രവീണ്‍ പ്രഭാകര്‍. എ എ റിലീസ് ച്ത്രം പ്രദര്‍ശനത്തിനെത്തിക്കും.