ന്യൂദല്‍ഹി: പരിസ്ഥിതി ആഘാത പഠന വിജ്ഞാപനത്തിനെതിരെ പ്രക്ഷോഭം നടത്തി യൂത്ത് കോണ്‍ഗ്രസ്. കുറച്ചു പേര്‍ക്ക് ലാഭം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് വിജ്ഞാപനം ക്രമീകരിച്ചിരിക്കുന്നതെന്ന് ആരോപിച്ചാണ് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറിന് വീടിന് മുന്നില്‍ സംഘടന പ്രതിഷേധം നടത്തിയത്.
നൂറുകണക്കിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രക്ഷോഭത്തെ നയിച്ചത് ദല്‍ഹി യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഹരീഷ് പവാറാണ്. രാജ്യത്തെ ‘സ്യൂട്ട് ബൂട്ട്’ സര്‍ക്കാര്‍ രാജ്യത്തെ മനുഷ്യരുടെ ജീവിതത്തെ അപകടത്തിലാക്കി പണമുപയോഗിച്ച് പരിസ്ഥിതി വാങ്ങുകയും ലാഭം തങ്ങളുടെ സുഹൃത്തുക്കളായ വ്യവസായികള്‍ക്ക് നല്‍കുകയാണെന്നും ഹരീഷ് പവാര്‍ വിമര്‍ശിച്ചു.
പരിസ്ഥിതി ആഘാത പഠന വിജ്ഞാപനത്തിലൂടെ രാജ്യത്തെ പരിസ്ഥിതി വിറ്റ് ലാഭം വ്യവസായികള്‍ക്ക് നല്‍കുവാന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. കുറച്ചാളുകള്‍ക്ക് ലാഭമുണ്ടാക്കുന്നതിന് വേണ്ടിയാണ് ഇപ്പോഴത്തെ പരിസ്ഥിതി ആഘാത പഠന വിജ്ഞാപനമെന്നും ഹരീഷ് പവാര്‍ വിമര്‍ശിച്ചു.