| Tuesday, 23rd May 2017, 1:26 pm

സൗദിയിലെ സ്ത്രീ ശാക്തീകരണത്തെ പുകഴ്ത്തി ഇവാന്‍കയും മെലാനിയയും; സത്യാവസ്ഥയറിയാതെയുള്ള മേനി പറച്ചിലെന്ന് സോഷ്യല്‍ മീഡിയ, പിന്നാലെ പൊങ്കാലയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്ത്രീ ശാക്തീകരണത്തിനെ സംബന്ധിച്ച് സൗദി വനിതകളുമായി സംവദിച്ചതിനെ തുടര്‍ന്ന് സൗദിയിലെ സ്ത്രീ ശക്തിയെ പ്രശംസിച്ച അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപിനും മകള്‍ ഇവാന്‍ക ട്രംപിനും സമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങളുടെ പൂരം. ട്രംപിന്റെ സൗദി അറേബ്യ സന്ദര്‍ശനത്തിനിടെ ഇവര്‍ നടത്തിയ പരാമര്‍ശങ്ങളാണ് മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.

സൗദി രാജകുമാരി റീമ ബിന്‍ത് ബന്‍ദറിന്റെ നേതൃത്വത്തില്‍ പ്രമുഖ വനിതകളുടെ സാന്നിദ്ധ്യത്തില്‍ നടന്ന സമ്മേളനത്തിനിടെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഉപദേശക കൂടിയായ മകള്‍ ഇവാന്‍കയുടെ വാദങ്ങള്‍. അടുത്തിടെയുള്ള സൗദി അറേബ്യയുടെ വളര്‍ച്ച വളരെ വലുതാണ്. പക്ഷേ സ്വാതന്ത്ര്യത്തിനും അവസരത്തിനും വേണ്ടി ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട് ഇവന്‍ക പറഞ്ഞു.

എന്നാല്‍ ഇവാന്‍കയുടെ ട്വീറ്റിനെതിരെ നിരവധി പേരാണ് രംഗത്തെത്തയിരിക്കുന്നത്. സൗദി വനിതകള്‍ക്കു കടുത്ത നിയന്ത്രണങ്ങളാണുള്ളത്. ലോകത്ത് വനിതകള്‍ക്ക് വാഹനമോടിക്കാന്‍ പറ്റാത്ത ഒരേയൊരു രാജ്യമാണ് സൗദി. വനിതകള്‍ ശരീരം മുഴുവന്‍ മറക്കണമെന്നും പറയുന്നു ഇതെല്ലാം പുരുഷ മേധാവിത്വത്തവും സ്ത്രീ വിരുദ്ധതയുമാണ് കാണിക്കുന്നതെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ചൂണ്ടിക്കാണിക്കുന്നത്.


Also Read: ‘കെട്ടിയിട്ട് പ്രദര്‍ശിപ്പിക്കാന്‍ ഞാനെന്താ മൃഗമാണോ?’; സൈനികര്‍ മനുഷ്യകവചമാക്കിയ യുവാവ് സൈന്യത്തോട് ചോദിക്കുന്നു


മെലാനിയ ട്രംപും സമാന അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഇതോടെ മെലാനിയയുടെ ട്വീറ്റിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

ട്വീറ്റുകള്‍ കാണാം

We use cookies to give you the best possible experience. Learn more