| Monday, 17th April 2023, 8:13 am

മെസിക്ക് ശേഷം ഹാലണ്ടോ എംബാപ്പെയോ അല്ല, മെസിയുടെ പിന്‍ഗാമി തന്നെയായിരിക്കും ഗോട്ട്: മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ആധുനിക ഫുട്ബോളില്‍ മത്സരിച്ച് ഗോളുകള്‍ വാരിക്കൂട്ടുന്ന താരങ്ങളാണ് പി.എസ്.ജിയുടെ കിലിയന്‍ എംബാപ്പെയും മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാലണ്ടും.

എന്നാല്‍ ഇവര്‍ രണ്ടുപേരുമല്ല മികച്ച യുവതാരങ്ങളെന്നാണ് മുന്‍ ചിലി താരം ഇവാന്‍ സമോറാനോ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇവരെക്കാള്‍ മികച്ച് നില്‍ക്കുന്നത് അര്‍ജന്റൈന്‍ സൂപ്പര്‍താരം ജൂലിയന്‍ അല്‍വാരസ് ആണെന്നും അദ്ദേഹം പറഞ്ഞു. ഈ കാലഘട്ടത്തിലെ കംപ്ലീറ്റ് സ്ട്രൈക്കര്‍ അല്‍വാരസ് ആണെന്നാണ് സമോറാനോ അവകാശപ്പെടുന്നത്.

ന്യൂജനറേഷന്‍ സ്ട്രൈക്കര്‍മാരില്‍ കംപ്ലീറ്റ് സ്ട്രൈക്കര്‍ ജൂലിയന്‍ അല്‍വാരസാണ്. ഒരു വിങ്ങര്‍ എന്ന നിലയില്‍ എര്‍ലിങ് ഹാലണ്ടിന് അത്ര മികച്ച രൂപത്തില്‍ കളിക്കാന്‍ കഴിയില്ല. എല്ലാ കാര്യത്തിലും ജൂലിയന്‍ മികച്ചതാണ്,’ സമോറാനോ പറഞ്ഞു.

ലോകപ്പില്‍ ഇതിഹാസ താരം ലയണല്‍ മെസിക്കൊപ്പമുള്ള ഉജ്വല പ്രകടനം ചൂണ്ടിക്കാട്ടിയായിരുന്നു സമോറാനയുടെ വിശദീകരണം. ഖത്തര്‍ ലോകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച രണ്ട് ടീമുകളാണ് അര്‍ജന്റീനയും ഫ്രാന്‍സും. ഖത്തറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരങ്ങളുള്ളതും ഈ രണ്ട് ടീമുകളിലായിരുന്നു.

ടീം അര്‍ജന്റീനയില്‍ മെസിക്ക് പിന്നാലെ കൂടുതല്‍ ഗോള്‍ നേടി ഏവരുടെയും പ്രശംസ പിടിച്ച് പറ്റിയ താരമാണ് അല്‍വാരസ്. അര്‍ജന്റീനയുടെ കിരീടനേട്ടത്തില്‍ വലിയ പങ്കുവഹിച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം. തന്റെ ആദ്യ വേള്‍ഡ് കപ്പില്‍ തന്നെ നാല് ഗോളുകള്‍ പേരിലാക്കാന്‍ താരത്തിന് സാധിച്ചിരുന്നു.

മധ്യനിരയിലും ഡിഫന്‍ന്‍ഡിങ്ങിലും സഹായിക്കാന്‍ പലപ്പോഴും അല്‍വാരസിന് സാധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ വേള്‍ഡ് കപ്പില്‍ ലൗട്ടാരോ മങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ അഭാവം അറിയിക്കാതെ അര്‍ജന്റീനയെ മുന്നോട്ടുകൊണ്ടുപോയത് ജൂലിയന്‍ അല്‍വാരസായിരുന്നു. അര്‍ജന്റീനക്ക് ഇനിയും ഏറെ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്താന്‍ കഴിയുന്ന താരമാണ് അല്‍വാരസ്.

അതേസമയം, മാഞ്ചസ്റ്റര്‍ സിറ്റിയില്‍ എര്‍ലിങ് ഹാലണ്ടിനൊപ്പമാണ് അല്‍വാരസ് ബൂട്ടൂകെട്ടുന്നത്. പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളക്ക് കീഴില്‍ മികച്ച പ്രകടം പുറത്തെടുക്കാന്‍ അല്‍വാരസിന് സാധിക്കുന്നുണ്ട്. ഇതിനകം പെപ്പിന്റെ പ്രിയ കളിക്കാരില്‍ ഒരാളായി മാറാനും അല്‍വാരസിന് കഴിഞ്ഞു.

Content Highlights: Ivan Zamorano states Julian Alvarez is the best than Kylian Mbappe and Erling Haaland

We use cookies to give you the best possible experience. Learn more