നീണ്ട കാലങ്ങളുടെ വിലക്കിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. ഇന്ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഒഡിഷ എഫ്.സിക്കെതിരെയാണ് വുകോമനോവിച്ചിന്റെ മടങ്ങിവരവ്.
238 ദിവസവും 10 മത്സരങ്ങളുടെയും കഠിനമായ കാലയളവിന് ശേഷമാണ് കേരളത്തിന്റെ ആശാന്‍ തിരികെയെത്തുന്നത്. കൊച്ചിയിലെ മഞ്ഞകടലിലേക്ക് ഇവാന്‍ തിരിച്ചെത്തുമ്പോള്‍ആവേശം വാനോളം ഉയരുമെന്ന് ഉറപ്പാണ്.
ആശാന്റെ തിരിച്ചുവരവിന് ഇനി വെറും 1️⃣ ദിവസം മാത്രം! 🔥
Hurry and get your tickets to witness Aashan’s return to his turf! 🏟️
➡️ https://t.co/7hRZkyF7cK#KBFCOFC #KBFC #KeralaBlasters pic.twitter.com/vEx73waINT
— Kerala Blasters FC (@KeralaBlasters) October 26, 2023
Vanthitten nu sollu, thirumbi vanthiten nu sollu!! Ivan daaa#Manjappada #KoodeyundManjappada #KBFC #ivanism pic.twitter.com/Q7ZzS0h5qk
— Manjappada (@kbfc_manjappada) October 26, 2023
കഴിഞ്ഞ സീസണില്‍ ബംഗളൂരു എഫ്.സിക്കെതിരെയുള്ള മത്സരത്തിലായിരുന്നു വിലക്കിന് ആസ്പദമായ സംഭവം. റഫറിയുടെ തെറ്റായ തീരുമാനത്തില്‍ പ്രതിഷേധിച്ചു കൊണ്ട് കളി നിര്‍ത്താന്‍ ആവശ്യപ്പെടുകയും ടീമിനെ പിന്‍വലിക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് വുകോമനോവിച്ച് പത്ത് മത്സരങ്ങളില്‍ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷയായി നേരിടേണ്ടിവന്നത്.
പിന്നീട് നടന്ന സൂപ്പര്‍ കപ്പിലും ഡുറന്റ് കപ്പിലും ബ്ലാസ്റ്റേഴ്സ് വുകോമനോവിച്ച് ഇല്ലാതെയാണ് കളിച്ചത്.
2021ലാണ് കേരള ബ്ലാസ്റ്റേഴ്സ് ഇവാനെ പരിശീലകനായി നിയമിക്കുന്നത്. ഇവാന്റെ കീഴില്‍ ആദ്യ സീസണില്‍ തന്നെ ഫൈനലിലേക്ക് മുന്നേറാന്‍ കേരളത്തിന് സാധിച്ചു. ഇവന്റെ നേതൃത്വത്തില്‍ ബ്ലാസ്റ്റേഴ്സ് പുതിയ നാഴികക്കല്ലുകളും പിന്നിട്ടിരുന്നു.
പത്ത് മത്സരത്തിലെ അപരാജിത കുതിപ്പ് നടത്താന്‍ ബ്ലാസ്റ്റേഴ്സിന് സാധിച്ചു. ആ സീസണില്‍ ഐ.എസ്.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍, ഏറ്റവും ഉയര്‍ന്ന പോയിന്റുകള്‍, ഏറ്റവും കൂടുതല്‍ വിജയങ്ങള്‍, ഏറ്റവും കുറഞ്ഞ തോല്‍വികള്‍ എന്നിവയും സ്വന്തം പേരിലാക്കാന്‍ കേരളത്തിന് സാധിച്ചു.
ɪɴ ᴍᴇʀᴇ ʜᴏᴜʀꜱ..⏳🧭
ᴛʜᴇ ᴋɪɴɢ ꜱʜᴀʟʟ ʀᴇᴛᴜʀɴ..!😍#Manjappada #KoodeyundManjappada #ISL10 #KBFC #IvanIsBack pic.twitter.com/TrUfqvD2pO— Manjappada (@kbfc_manjappada) October 26, 2023
പത്താം സീസണില്‍ മികച്ച തുടക്കമാണ് ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്. ചരിത്രത്തില്‍ ആദ്യമായി രണ്ട് മത്സരങ്ങള്‍ വിജയിക്കാനും കേരളത്തിന് സാധിച്ചു. എവേ മത്സരത്തില്‍ മുംബൈയോട് തോല്‍വി ഏറ്റുവാങ്ങിയാതൊഴിച്ചാല്‍ മികച്ച പ്രകടനമാണ് കേരളം കാഴ്ചവെച്ചത്. പത്താം സീസണില്‍ സ്വന്തം തട്ടകത്തില്‍ ഇതുവരെ ബ്ലാസ്റ്റേഴ്‌സ് തോറ്റിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
അതേസമയം സെര്‍ജിയോ ലൊബെറ കീഴില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും ഒരു വിജയവും ഒരു സമനിലയും ഒരു തോല്‍വിയുമായാണ് ഒഡിഷയുടെ വരവ്.
ഇവാന്‍ വുകോമനോവിച്ചിന്റെ മടങ്ങിവരവ് ടീമിന് പുതിയ ഊര്‍ജമാവും നല്‍കുക. 2021ല്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ കിരീടം തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Content Highlight: Ivan vukomanovic back to kerala blasters after the ban of 10 mathes.