സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ പ്രചരിക്കുന്ന വാര്‍ത്തകളാണ് സെലിബ്രിറ്റികള്‍ വിവാഹമോചിതരാകുന്നു എന്നത്. വാലും തലയും ഇല്ലെങ്കിലും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരുടെ എണ്ണം വളരെയധികമാണ്. താരദമ്പതികളെക്കുറിച്ചുള്ള വാര്‍ത്തയാണെങ്കില്‍ ഇത് കാട്ടുതീ പോലെയാണ് പ്രചരിക്കുക.
Also read അസാധുവായ 500, 1000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അവസരം നല്‍കി ആര്‍.ബി.ഐ
ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകളുടെ അവസാനത്തെ ഉദാഹരണമാണ് സംവിധായകന് ഐ.വി ശശിയും ഭാര്യ സീമയും വിവാഹ മോചിതരാകുന്നു എന്നത്. വര്‍ഷങ്ങള്‍ നീണ്ട ഇരുവരുടെയും ദാമ്പത്യ ജീവിതം പ്രശ്നങ്ങള്‍ നിറഞ്ഞതാണെന്നും ഇരുവരും വിവാഹമോചനത്തിന് തയ്യാറെടുക്കുകയുമാണെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്.
എന്നാല്‍ വാര്‍ത്തയുടെ സത്യാവസ്ഥ വ്യക്തമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ സംവിധായകനും നടിയും. ഐ.ഇ മലയാളത്തോടായിരുന്നു ഇരുവരുടെയും പ്രതികരണം. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നവര്‍ക്കൊന്നും വേറെ പണിയില്ലേയെന്നായിരുന്നു വാര്‍ത്തയോട് ഐ.വി ശശി പ്രതികരിച്ച്ത. രാവിലെ മുതല്‍ ഇതിനെക്കുറിച്ച് ചോദിച്ച് പലരും വിളിക്കുകയാണെന്നും സീമ തന്റെ അടുത്ത് തന്നെയുണ്ടെന്നും ശശി പ്രതികരിച്ചപ്പോള്‍ ഇതിനോടൊന്നും പ്രതികരിക്കേണ്ട കാര്യമില്ലെന്നായിരുന്നു സീമയുടെ പ്രതികരണം.
Dont miss കൊതുകുകളെ തുരത്താന്‍ ഫോഗിംങ് ചെയ്ത സി.പി.ഐ.എം കൗണ്‍സിലറുടെ ഫോട്ടോ ബോംബേറാക്കി സംഘിപരിവാര്‍ പ്രചരണം; വ്യാജ പ്രചരണത്തെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ
“ഇതിനൊക്കെ മറുപടി പറയേണ്ട ഒരു കാര്യവുമില്ല. ഞങ്ങള്‍ എപ്പോഴും പോലെ സന്തോഷത്തോടെ ഇരിക്കുന്നു. ഇതിനെയൊക്കെ ശ്രദ്ധിക്കേണ്ട ഒരു ആവശ്യവുമില്ല.” സീമ പറഞ്ഞു. വാര്‍ത്ത കേട്ടപ്പോള്‍ തങ്ങള്‍ ഒരുപാട് ചിരിച്ചെന്നും ഇരുവരും പറയുന്നു.