| Tuesday, 15th October 2019, 8:01 am

ആദ്യം നടപടിയുമായി സി.പി.ഐ.എം, പിന്നാലെ മുസ്‌ലിം ലീഗ്; കൂടത്തായില്‍ കുടുങ്ങി രാഷ്ട്രീയ പാര്‍ട്ടികളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ സഹായിച്ചതിന്റെ പേരില്‍ സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറിക്കെതിരെ നടപടിയെടുത്തതിന് പിന്നാലെ മുസ്‌ലിം ലീഗ് നേതാവിനെതിരെയും പാര്‍ട്ടി നടപടി. മുസ്‌ലിം ലീഗ് ഓമശ്ശേരി പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡണ്ട് ഇമ്പിച്ചിമോയിയെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റിയാണ് ഇമ്പിച്ചിമോയിയെ പുറത്താക്കാന്‍ തീരുമാനിച്ചത്. നേരത്തെ ജോളിയെ സഹായിച്ചതിന്റെ പേരില്‍ സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി കെ. മനോജ് കുമാറിനെ ജില്ലാ കമ്മറ്റി പുറത്താക്കിയിരുന്നു.

ഭര്‍തൃപിതാവിന്റെ പേരില്‍ വ്യാജ ഒസ്യത്ത് സൃഷ്ടിച്ച് വീടും പറമ്പും തട്ടിയെടുക്കാന്‍ ജോളിയെ സഹായിച്ചെന്നാണ് ഇരുനേതാക്കള്‍ക്കും എതിരെയുള്ള ആരോപണം. വ്യാജ ഒസ്യത്തുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ ഇമ്പിച്ചിമോയിയുടെ വീട്ടിലുണ്ടെന്ന് ജോളി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് ജോളി മൊഴി നല്‍കിയിരുന്നു.

We use cookies to give you the best possible experience. Learn more