| Tuesday, 11th June 2013, 8:24 pm

കടല്‍ക്കൊല കേസ് :അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഇറ്റലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി:  കടല്‍ക്കൊല കേസില്‍ സമ്മര്‍ദ്ദവുമായി വീണ്ടും ഇറ്റലി. നാവികര്‍ക്കെതിരെയുള്ള നടപടിക്രമങ്ങള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് ഇറ്റലി ആവശ്യപ്പെട്ടു.

ഇന്ത്യയിലെത്തിയ ഇറ്റാലിയല്‍ വിദേശകാര്യ സെക്രട്ടറി സ്റ്റെഫാന്‍ ഡി മിസതുര ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. []

നാവികര്‍ ക്കെതിരെയുള്ള എല്ലാ നടപടിക്രമങ്ങളും പെട്ടെന്ന് പൂര്‍ത്തിയാക്കണം. കേസിലെ അന്വേഷണ പുരോഗതി ഇറ്റലിയെ അറിയിക്കണമെന്നും വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ ഇറ്റാലിയന്‍ വിദേശ കാര്യ സെക്രട്ടറി ആവശ്യപ്പെട്ടു.
ഇന്നലെ രാത്രിയാണ് ഇറ്റാലിയന്‍ വിദേശകാര്യ സെക്രട്ടറി ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയത്തിലെത്തിയ അദ്ദേഹം കേന്ദ്ര മന്തി സന്‍മാന്‍ ഖുര്‍ഷിദുമായി കൂടിക്കാഴച്ച് നടത്തുകയായിരുന്നു.

കടല്‍ക്കൊലക്കേസില്‍  പ്രതികളായ ഇറ്റലിയുടെ നാവികര്‍ക്കതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) അന്വേഷണം തുടങ്ങാന്‍ വൈകുന്നതായി
നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.  കേസ് രേഖകള്‍ പരിഭാഷപ്പെടുത്താനും സാക്ഷികളെ വിസ്തരിക്കാനുമെടുക്കുന്ന കാലതാമസമാണ് ഇതിന് കാരണമായി പറഞ്ഞിരുന്നത്.

നിലവില്‍ പ്രധാനപ്പെട്ട പല രേഖകളും മലയാളത്തിലും ഇറ്റാലിയനിലുമാണുള്ളത്. കേരളത്തിലാണ് സംഭവം നടന്നതെന്നതിനാല്‍ എഫ്.ഐ.ആര്‍. രേഖപ്പെടുത്തിയിരിക്കുന്നത് മലയാളത്തിലാണ്.

ഇറ്റലിയുടെ നാവികര്‍ സഞ്ചരിച്ചിരുന്ന “എന്റിക ലെക്‌സി” എന്ന കപ്പലിലെ ലോഗ് ബുക്ക് വിവരങ്ങള്‍, സാക്ഷിമൊഴികള്‍ എന്നിവയും ഇറ്റാലിയനിലോ മലയാളത്തിലോ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താന്‍ സമയമെടുക്കുമെന്നാണ് ആഭ്യന്തരമന്ത്രാലയവക്താക്കള്‍ അറിയിച്ചിരുന്നത്.

കഴിഞ്ഞവര്‍ഷം ഫിബ്രവരിയിലാണ് കൊല്ലം നീണ്ടകരയില്‍നിന്ന് മീന്‍ പിടിക്കാന്‍പോയ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്നത്. ഇറ്റാലിയന്‍ നാവികരായ സാല്‍വത്തോറെ ജിറോണ്‍, മാസിമിലിയാനൊ ലത്തോറെ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്.

We use cookies to give you the best possible experience. Learn more